---
title: "#student-friendly | വിദ്യാര്‍ത്ഥി സൗഹൃദമാകാന്‍ രക്ഷിതാക്കള്‍ക്ക് ഏകദിന ശില്പശാലയുമായി പേരാമ്പ്ര ഒലീവ് പബ്‌ളിക് സ്‌കൂള്‍ "
english_title: "#Perambra #OlivePublicSchool organizes one-day workshop for #parents to become #student-friendly"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/145419/perambra-olive-public-school-organizes-one-day-workshop-for-parents-to-become-student-friendly"
published_at: "2023-09-11T12:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64febba37ce6a_attach_oliveshilpashala.jpg"
keywords: []
---

# #student-friendly | വിദ്യാര്‍ത്ഥി സൗഹൃദമാകാന്‍ രക്ഷിതാക്കള്‍ക്ക് ഏകദിന ശില്പശാലയുമായി പേരാമ്പ്ര ഒലീവ് പബ്‌ളിക് സ്‌കൂള്‍ 

> **Lead Summary:** **പേരാമ്പ്ര: **വിദ്യാര്‍ത്ഥി സൗഹൃദമാകാന്‍ രക്ഷിതാക്കള്‍ക്ക് ഏകദിന ശില്പശാല ഒരുക്കി പേരാമ്പ്ര ഒലീവ് പബ്‌ളിക് സ്‌കൂള്‍.

## Article Content

**പേരാമ്പ്ര: **വിദ്യാര്‍ത്ഥി സൗഹൃദമാകാന്‍ രക്ഷിതാക്കള്‍ക്ക് ഏകദിന ശില്പശാല ഒരുക്കി പേരാമ്പ്ര ഒലീവ് പബ്‌ളിക് സ്‌കൂള്‍.

നല്ലപാഠം ക്ലബിന്റെ നേതൃത്തിലാണ് വിദ്യാര്‍ത്ഥി സൗഹൃദാന്തരീക്ഷം രൂപപ്പെടുത്തുന്നതില്‍ രക്ഷിതാക്കള്‍ക്കുള്ള പങ്ക് എന്ന വിഷയത്തില്‍ ഏകദിന ശില്പശാല സംഘടിപ്പിച്ചത്.

മാനേജ്‌മെന്റ്  അംഗം കുരുവത്ത് കണ്ടി മൊയ്തീന്‍ ഹാജി ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ കെ.വി ജോര്‍ജ്ജ് അധ്യക്ഷത വഹിച്ചു.

പ്രമുഖ സാമൂഹിക പ്രവര്‍ത്തകനും, മോട്ടിവേഷനല്‍ ട്രെയിനറും, കില പരിശീലനകനുമായ വി.കെ.സുരേഷ് ബാബു ക്ലാസെടുത്തു.

രക്ഷിതാക്കള്‍ തങ്ങള്‍ പരിചയിച്ച പഴയ കാഴ്ചപ്പാടിലൂടെ ആധുനിക വിദ്യാഭ്യാസ രീതിയെ നോക്കിക്കാണുന്നതാണ് ഇന്നത്തെ കുട്ടികള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് അദ്ദേഹം പറഞ്ഞു.

പരിപാടിയില്‍ പിടിഎ പ്രസിഡന്റ്  പി.ടി. അഷറഫ്, ലെയ്‌സണ്‍ ഓഫീസര്‍ കെ.എ. മുഹമ്മദ് എന്നിവര്‍ സംസാരിച്ചു. ലീന വിജയന്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് ടി ബിന്ദു നന്ദിയും പറഞ്ഞു.

ധന്യ ജോര്‍ജ്ജ്, പി ആതിര, നല്ലപാഠം കോര്‍ഡിനേറ്റര്‍മാരായ കെ ഷീന, മിനി ചന്ദ്രന്‍ ടി.കെ രാജിന എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/145419/perambra-olive-public-school-organizes-one-day-workshop-for-parents-to-become-student-friendly)