---
title: "ആമ്പുലന്‍സ് ആക്രമിച്ചവരെ അറസ്റ്റ് ചെയ്യണം; മുസ്ലിംലീഗ് "
english_title: "arikkulam Ambulance attackers should be arrested; Muslim League"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/145492/arikkulam-ambulance-attackers-should-be-arrested-muslim-league"
published_at: "2023-09-11T16:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650033f89e7d6_1_ambu.jpg"
keywords: []
---

# ആമ്പുലന്‍സ് ആക്രമിച്ചവരെ അറസ്റ്റ് ചെയ്യണം; മുസ്ലിംലീഗ് 

> **Lead Summary:** **അരിക്കുളം: **അരിക്കുളം പഞ്ചായത്ത് മുസ്ലിം ലീഗിന്റെ കീഴിലുള്ള ഹരിത സ്പര്‍ശം ആമ്പുലന്‍സ് എറിഞ്ഞ് തകര്‍ത്ത സംഭവത്തില്‍ ആക്രമികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റി ആവശ്യപ്പെട്ടു.

## Article Content

**അരിക്കുളം: **അരിക്കുളം പഞ്ചായത്ത് മുസ്ലിം ലീഗിന്റെ കീഴിലുള്ള ഹരിത സ്പര്‍ശം ആമ്പുലന്‍സ് എറിഞ്ഞ് തകര്‍ത്ത സംഭവത്തില്‍ ആക്രമികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റി ആവശ്യപ്പെട്ടു.

ആമ്പുലന്‍സിന്റെ മുന്‍ഭാഗത്തെ ചില്ലുകള്‍ എറിഞ്ഞ് തകര്‍ക്കുകയും വൈപര്‍ ഉള്‍പ്പെടെ പൊട്ടിച്ച് ഡോര്‍ തകര്‍ത്ത് ആമ്പുലന്‍സിന്റെ ഉള്‍ഭാഗത്തുനിന്നും വിലപിടിപ്പുള്ള വസ്തുക്കള്‍ നശിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്നും ഇത്തരം ജീവകാരുണ്യ പ്രവര്‍ത്തനത്തിനെതിരെ അതിക്രമം നടത്തുന്നവരെ പൊതു സമൂഹം തിരിച്ചറിയണമെന്നും ഒറ്റപ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.

മുസ്ലിം ലീഗ് കമ്മറ്റി മേപ്പയ്യൂര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കുറ്റവാളികളെ എത്രയും പെട്ടെന്ന് നിയമത്തിന്റെ മുന്നില്‍ കൊണ്ട് വന്ന് മാതൃകാപരമായ ശിക്ഷനല്‍കണമെന്നും പഞ്ചായത്ത് മുസ്ലിംലീഗ് അധികൃതരോട് ആവശ്യപ്പെട്ടു.

പ്രസിഡന്റ്  ഇ.കെ. അഹമ്മദ് മൗലവിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി വി.വി.എം. ബഷീര്‍, ഭാരവാഹികളായ കെ.എം. മുഹമ്മദ്, അമ്മത് പൊയിലങ്ങല്‍, എന്‍.കെ. അഷ്‌റഫ്, പി.പി.കെ. അബ്ദുള്ള, കെ.എം. സകരിയ്യ, കെ.എം. അബ്ദുസ്സലാം, റഫീഖ് കുറുങ്ങോട്ട് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/145492/arikkulam-ambulance-attackers-should-be-arrested-muslim-league)