---
title: "റോഡ് വികസന സര്‍വ്വേ; അധികാരികള്‍ക്ക് നിവേദനം നല്‍കാന്‍ ഒപ്പുശേഖരണവുമായി വ്യാപാരികള്‍"
english_title: "Road Development Survey; Traders with signature collection to petition the authorities at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/145507/road-development-survey-traders-with-signature-collection-to-petition-the-authorities-at-perambra"
published_at: "2023-09-11T17:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fefc2337828_0000_ATTACH__vyapari.jpg"
keywords: []
---

# റോഡ് വികസന സര്‍വ്വേ; അധികാരികള്‍ക്ക് നിവേദനം നല്‍കാന്‍ ഒപ്പുശേഖരണവുമായി വ്യാപാരികള്‍

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്ര പട്ടണത്തില്‍ റോഡ് വികസനത്തിന്റെ ഭാഗമായി നടത്തുന്ന സര്‍വ്വേയില്‍ ആശങ്ക അറിയിച്ചുകൊണ്ട് അധികാരികള്‍ക്ക് നിവേദനം നല്‍കാന്‍ വ്യാപാരികള്‍ ഒപ്പുശേഖരണം നടത്തി.

## Article Content

**പേരാമ്പ്ര: **പേരാമ്പ്ര പട്ടണത്തില്‍ റോഡ് വികസനത്തിന്റെ ഭാഗമായി നടത്തുന്ന സര്‍വ്വേയില്‍ ആശങ്ക അറിയിച്ചുകൊണ്ട് അധികാരികള്‍ക്ക് നിവേദനം നല്‍കാന്‍ വ്യാപാരികള്‍ ഒപ്പുശേഖരണം നടത്തി.

വ്യാപാരികള്‍ക്കിടയില്‍ നടത്തുന്ന ഒപ്പുശേഖരണത്തിന്റെ ഉദ്ഘാടനം കെവിവിഇഎസ് സംസ്ഥാന സെക്രട്ടറി ബാപ്പു ഹാജി നിര്‍വഹിച്ചു.

യൂണിറ്റ് പ്രസിഡന്റ് സുരേഷ് ബാബു കൈലാസ്, ജനറല്‍ സെക്രട്ടറി ഒ.പി. മുഹമ്മദ്, യൂണിറ്റ് ഭാരവാഹികള്‍, പ്രവര്‍ത്തക സമിതി അംഗങ്ങള്‍, ഏകോപന സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/145507/road-development-survey-traders-with-signature-collection-to-petition-the-authorities-at-perambra)