---
title: "#suspension | അധ്യാപകന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണം; കോണ്‍ഗ്രസ് "
english_title: "The teacher's suspension should be lifted; Congress"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/145644/the-teachers-suspension-should-be-lifted-congress"
published_at: "2023-09-12T10:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fff88cc129f_1_aconges.jpg"
keywords: []
---

# #suspension | അധ്യാപകന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണം; കോണ്‍ഗ്രസ് 

> **Lead Summary:** **പേരാമ്പ്ര:** പുറ്റംപൊയില്‍ വൃന്ദാവനം എയുപി സ്‌കൂള്‍ അധ്യാപകനായ കെപിഎസ്ടിഎ ജില്ലാ വൈസ് പ്രസിഡന്റ് കെ. സജീഷിനെ സസ്പെന്റ് ചെയ്ത നടപടി പിന്‍വലിക്കണമെന്ന് പേരാമ്പ്ര ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.

## Article Content

**പേരാമ്പ്ര:** പുറ്റംപൊയില്‍ വൃന്ദാവനം എയുപി സ്‌കൂള്‍ അധ്യാപകനായ കെപിഎസ്ടിഎ ജില്ലാ വൈസ് പ്രസിഡന്റ് കെ. സജീഷിനെ സസ്പെന്റ് ചെയ്ത നടപടി പിന്‍വലിക്കണമെന്ന് പേരാമ്പ്ര ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.

പ്രതികാര നടപടിയുടെ ഭാഗമായാണ് പേരാമ്പ്ര എഇഒ സജീഷിനെ സസ്പെന്റ്  ചെയ്യാന്‍ ഉത്തരവിട്ടതെന്നും ഉപജില്ലയിലെ മറ്റൊരു സ്‌കൂളില്‍ സന്ദര്‍ശനത്തിനെത്തിയ എഇഒ പ്രധാനാധ്യാപികയോട് കയര്‍ത്ത് സംസാരിച്ചതുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ ഇടപെട്ടുകൊണ്ടാണ് അധ്യാപക സംഘടനാ ഭാരവാഹിയായ സജീഷ് എഇഒ ഓഫീസിലെത്തി സംസാരിച്ചതെന്നും നേതാക്കള്‍ പറഞ്ഞു.

എന്നാല്‍ പകപോക്കല്‍ നടപടിയുടെ ഭാഗമായി ക്ലര്‍ക്കിനെ കൊണ്ട് പരാതി നല്‍കിച്ച് സസ്‌പെന്റ് ചെയ്യുകയായിരുന്നുവെന്നും ഇത് ഒരു കാരണവശാലും അംഗീകരിക്കില്ലെന്നും സജീഷിന് എല്ലാ പിന്തുണയും പാര്‍ട്ടി നല്‍കുമെന്നും ഉത്തരവ് പിന്‍വലിച്ചില്ലെങ്കില്‍ പരസ്യമായ പ്രതിഷേധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ. മധുകൃഷ്ണന്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/145644/the-teachers-suspension-should-be-lifted-congress)