---
title: "കുറ്റിയോട്ട് മഠം കൂട്ടായ്മ കുടുംബ സംഗമം സംഘടിപ്പിച്ചു "
english_title: "Kuttiyott Madam Association organized a family meeting at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/145673/kuttiyott-madam-association-organized-a-family-meeting-at-perambra"
published_at: "2023-09-12T12:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65000b3311cd8_1_uthgadanam.jpg"
keywords: []
---

# കുറ്റിയോട്ട് മഠം കൂട്ടായ്മ കുടുംബ സംഗമം സംഘടിപ്പിച്ചു 

> **Lead Summary:** **പേരാമ്പ്ര : **ആവള കുട്ടോത്ത് ആസ്ഥാനമായുളള കുറ്റിയോട്ട് മഠം കുടുംബ കൂട്ടായ്മ കുടുംബ സംഗമം സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര : **ആവള കുട്ടോത്ത് ആസ്ഥാനമായുളള കുറ്റിയോട്ട് മഠം കുടുംബ കൂട്ടായ്മ കുടുംബ സംഗമം സംഘടിപ്പിച്ചു.

ടി.പി രാമകൃഷ്ണന്‍ എംഎല്‍എ പരിപാടി ഉദ്ഘാടനം ചെയ്തു. കുടുംബ ബന്ധങ്ങള്‍ ദ്യഢമാവേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

കെ.എം കുഞ്ഞിച്ചാത്തു നായര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കുടുംബ ബന്ധത്തിന്റെ കാലിക പ്രസക്തി എന്ന വിഷയത്തില്‍ ബൈജു ആയടത്തില്‍ ക്ലാസ് എടുത്തു. തുടര്‍ന്ന് ഉന്നത വിജയികള്‍ക്കുള്ള ഉപഹാരം എംഎല്‍എ സമ്മാനിച്ചു.

കുടുംബത്തിലെ മുതിര്‍ന്നവരെയും ചടങ്ങില്‍ ആദരിച്ചു. പേരാമ്പ്ര ഗ്രാമ പഞ്ചായത് പ്രസിഡന്റ് വി.കെ പ്രമോദ്, എന്‍.ആര്‍ രാഘവന്‍, കുടുംബ കൂട്ടായ്മ ചെയര്‍മാന്‍ വി.എന്‍ മുരളീധരന്‍, സെക്രട്ടറി കെ.കെ രജിഷ്, എന്‍.എം ഉഷ, കെ.എം.കെ പ്രകേഷ്, രാജീവന്‍ തിരിപ്പൂര്‍, പി സത്യ നാഥന്‍ എന്നിവര്‍ സംസാരിച്ചു.

തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികള്‍, തിരുവാതിരക്കളി, കുട്ടികളുടെയും മുതിര്‍ന്നവരുടെയും മ്യൂസിക്കല്‍ ചെയര്‍ എന്നിവയും നടന്നു.

പേരാമ്പ്ര ദയ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിക്ക് കെ പ്രജിഷ്, തറമല്‍ ഷാജി, പെയില്‍ ബാലകൃഷ്ണന്‍, പി.സി സുരേഷ് എന്നിവര്‍ നേത്വത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/145673/kuttiyott-madam-association-organized-a-family-meeting-at-perambra)