---
title: "ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ പരിശീലനവുമായി പേരാമ്പ്ര അഗ്‌നിരക്ഷാസേന"
english_title: "Perambra fire brigade with training in disaster management operations"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/145718/perambra-fire-brigade-with-training-in-disaster-management-operations"
published_at: "2023-09-12T13:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650021f75ff34_1_nss.jpg"
keywords: []
---

# ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ പരിശീലനവുമായി പേരാമ്പ്ര അഗ്‌നിരക്ഷാസേന

> **Lead Summary:** ** മേപ്പയ്യൂര്‍ **: ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ എന്‍എസ്എസ് വളണ്ടിയര്‍മാര്‍ക്ക് പ്രായോഗിക പരിശീലനവുമായി പേരാമ്പ്ര അഗ്‌നിരക്ഷാസേന.

## Article Content

** മേപ്പയ്യൂര്‍ **: ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ എന്‍എസ്എസ് വളണ്ടിയര്‍മാര്‍ക്ക് പ്രായോഗിക പരിശീലനവുമായി പേരാമ്പ്ര അഗ്‌നിരക്ഷാസേന.

സലഫി ഹയര്‍സെക്കണ്ടറി സ്‌ക്കൂളിലെ എന്‍എസ്എസ് വളണ്ടിയര്‍ ഗ്രൂപ്പിന് പേരാമ്പ്ര അഗ്‌നിരക്ഷാനിലയത്തിലെ അസിസ്റ്റന്റ്  സ്റ്റേഷന്‍ ഓഫീസ്സര്‍ പി.സി പ്രേമന്‍, ഫയര്‍ ആന്റ്  റെസ്‌ക്യു ഓഫീസ്സര്‍ പി.വി മനോജ് എന്നിവരാണ് ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ പ്രായോഗിക പരിശീലനം നല്‍കിയത്.

ഹയര്‍സെക്കണ്ടറി പ്രിന്‍സിപ്പാള്‍ ഇ.സി ലാലു പരിപാടി ഉദ്ഘാടനം ചെയ്തു. എന്‍എസ്എസ് പ്രോഗ്രാം ഓഫീസ്സര്‍ വിഷ്ണുമായ അധ്യക്ഷത വഹിച്ചു.

ബഹുനിലമന്ദിരങ്ങളിലെ രക്ഷാപ്രവര്‍ത്തനരീതികള്‍, എല്‍പിജി സുരക്ഷ, ഗാര്‍ഹിക അപകടങ്ങള്‍ എന്നിവയില്‍ കുട്ടികള്‍ക്ക് പ്രായോഗിക രക്ഷാപ്രവര്‍ത്തന രീതികള്‍ പരിചയപ്പെടുത്തി.

അപകടങ്ങളില്‍ പരിക്ക് പറ്റുന്നവരെ നീക്കം ചെയ്യാനായി സ്ട്രക്ചര്‍ നിര്‍മ്മാണം മറ്റ് ശാസ്ത്രീയ നീക്കം ചെയ്യല്‍ രീതികള്‍ എന്നിവയിലും സിപിആര്‍ നല്‍കുന്നതിലും പരിശീലനം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/145718/perambra-fire-brigade-with-training-in-disaster-management-operations)