---
title: "#perambra | പേരാമ്പ്രയില്‍ മാസ്‌ക് കിട്ടാനില്ല "
english_title: "Masks are not available in Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/145838/masks-are-not-available-in-perambra"
published_at: "2023-09-12T21:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650087d80b8ca_1_mask.jpg"
keywords: []
---

# #perambra | പേരാമ്പ്രയില്‍ മാസ്‌ക് കിട്ടാനില്ല 

> **Lead Summary:** **പേരാമ്പ്ര : **നിപ രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ മാസ്‌ക്കിനായി ആളുകള്‍ നെട്ടോട്ടം ഓടുകയാണ്.

## Article Content

**പേരാമ്പ്ര : **നിപ രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ മാസ്‌ക്കിനായി ആളുകള്‍ നെട്ടോട്ടം ഓടുകയാണ്.

ആരോഗ്യ ജാഗ്രത നിര്‍ദ്ദേശത്തിന്റെ ഭാഗമായി അധികൃതര്‍ മാസ്‌ക്ക് ധരിക്കണമെന്ന് അറിയിച്ചതോടെയാണ് മാസ്‌കിനായി ആളുകള്‍ അന്വേഷിച്ച് ഷോപ്പുകളില്‍ എത്തിയത്. എന്നാല്‍ പലയിടത്തും മാസ്‌ക്ക് കിട്ടാനില്ല.

പ്രധാനമായും മെഡിക്കല്‍ ഷോപ്പുകളിലാണ് മാസ്‌ക്കുകള്‍ ലഭിക്കുക. കൊറോണ സമയത്ത് സ്റ്റേഷനറി കടകള്‍, ഫാന്‍സികള്‍ , ടെക്സ്റ്റയില്‍സുകള്‍ എന്നിവിടങ്ങളിലും മറ്റ് കടയിലും ലഭിക്കുന്ന വസ്തുവായിരുന്നു മാസ്‌ക്. ആരോഗ്യ ജാഗ്രതയുടെ ഭാഗമായി ആളുകള്‍ മാസ്‌ക് അന്വേഷിച്ച് എത്തിയപ്പോഴാണ് ഇത് ലഭ്യമല്ലെന്ന് അറിയുന്നത്. പേരാമ്പ്ര പട്ടണത്തില്‍ മാസ്‌കിന് വളരെയേറെ ദൗര്‍ലഭ്യം നേടിരുകയാണ്. മാസ്‌കിനായി പേരാമ്പ്രയിലെ നാലഞ്ച് മെഡിക്കല്‍ ഷോപ്പുകളിലും ഫാന്‍സികളിലും കയറിയിറങ്ങിയതായും എന്നിട്ടാണ് ഒരെണ്ണം കിട്ടിയതെന്നും കുറ്റ്യാടി സ്വദേശി സോമന്‍ പറഞ്ഞു. കഴിഞ്ഞ നിപ സമയത്ത് മാസ്‌കിന്റെ ഉപയോഗം കുറവായിരുന്നു. എന്നാല്‍ കൊറോണ വന്നതോടെ എല്ലാവരും മാസ്‌ക്ക് ഉപയോഗിക്കുന്ന നിലയിലായി. ഓഫീസുകളിലും തൊഴില്‍ മേഖലകളിലും പൊതുസ്ഥലങ്ങളിലും മാസ്‌ക്ക് നിര്‍ബന്ധമായിരുന്നു. അടുത്ത ദിവസം വരെ കടകളിലും മെഡിക്കല്‍ സ്റ്റോറുകളിലും മാസ്‌ക്ക് സ്റ്റോക്ക് ഉണ്ടായിരുന്നെങ്കിലും വില്പന ഇല്ലാത്തതിനെ തുടര്‍ന്ന് തിരിച്ചയച്ചതാണെന്ന് മെഡിക്കല്‍ സ്റ്റോര്‍ അധികൃതര്‍ പറഞ്ഞു. വരും ദിവങ്ങളില്‍ കൂടുതല്‍ സ്റ്റോക്ക് ഇവിടങ്ങളില്‍ എത്തിക്കുമെന്നും അവര്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/145838/masks-are-not-available-in-perambra)