---
title: "പേരാമ്പ്ര എഇഒ പ്രതികാര നടപടി അവസാനിപ്പിക്കുക "
english_title: "End Perambra AEO retaliation"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/145981/end-perambra-aeo-retaliation"
published_at: "2023-09-13T12:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6501608c56e5b_1_sckjuj.jpg"
keywords: []
---

# പേരാമ്പ്ര എഇഒ പ്രതികാര നടപടി അവസാനിപ്പിക്കുക 

> **Lead Summary:** **പേരാമ്പ്ര:** വൃന്ദാവനം എയുപി സ്‌കൂള്‍ അധ്യാപകനും കെപിഎസ്ടിഎ കോഴിക്കോട് റവന്യൂ ജില്ലാ വൈസ് പ്രസിഡന്റുമായ കെ. സജീഷിനെ അന്യായമായി സസ്‌പെന്റ് ചെയ്ത പേരാമ്പ്ര എഇഒയുടെ നടപടിയില്‍ വൃന്ദാവനം എയുപി സ്‌കൂള്‍ സ്റ്റാഫ് പ്രതിഷേധം രേഖപ്പെടുത്തി.

## Article Content

**പേരാമ്പ്ര:** വൃന്ദാവനം എയുപി സ്‌കൂള്‍ അധ്യാപകനും കെപിഎസ്ടിഎ കോഴിക്കോട് റവന്യൂ ജില്ലാ വൈസ് പ്രസിഡന്റുമായ കെ. സജീഷിനെ അന്യായമായി സസ്‌പെന്റ് ചെയ്ത പേരാമ്പ്ര എഇഒയുടെ നടപടിയില്‍ വൃന്ദാവനം എയുപി സ്‌കൂള്‍ സ്റ്റാഫ് പ്രതിഷേധം രേഖപ്പെടുത്തി.

അധ്യാപകരെ സഹായിക്കുന്നതിന് വേണ്ടി പ്രവര്‍ത്തിക്കേണ്ട എഇഒ അധ്യാപകരെ ദ്രോഹിക്കുന്ന തരത്തിലുള്ള നടപടികളില്‍ നിന്ന് പിന്‍മാറണമെന്നും, സജീഷിനെ സസ്‌പെന്റ് ചെയ്ത നടപടി അന്യായമാണെന്നും അത് പുന:പരിശോധിക്കാന്‍ എഇഒ തയ്യാറാവണമെന്നും സ്റ്റാഫ് കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു.

യോഗത്തില്‍ സ്റ്റാഫ് സെക്രട്ടറി വി.കെ അനീഷ് അധ്യക്ഷത വഹിച്ചു. കെ അബ്ദുള്‍ മജീദ്, പി.ബി ഷൈലേഷ്, യു.എസ് മുഹമ്മദ് ഷബീര്‍, ടി.കെ ജയശ്രീ, എം ഷീന, പി.എം സുമ, എന്‍.കെ ശൈലജ എന്നിവര്‍ പ്രതിഷേധം രേഖപ്പെടുത്തി സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/145981/end-perambra-aeo-retaliation)