---
title: "#kpsta | അധ്യാപകരെ മാനുഷിക പരിഗണനയില്ലാതെ വേട്ടയാടുന്നു; കെ.എം. അഭിജിത്ത് "
english_title: "Teachers are hunted without human consideration; K.M. Abhijith"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/146018/teachers-are-hunted-without-human-consideration-km-abhijith"
published_at: "2023-09-13T14:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650184e88fd90_1_teacher.jpg"
keywords: []
---

# #kpsta | അധ്യാപകരെ മാനുഷിക പരിഗണനയില്ലാതെ വേട്ടയാടുന്നു; കെ.എം. അഭിജിത്ത് 

> **Lead Summary:** **പേരാമ്പ്ര : **വൃന്ദാവനം എയുപി സ്‌കൂള്‍ അധ്യാപകനും കെപിഎസ്ടിഎ ജില്ല വൈസ് പ്രസിഡന്റുമായ കെ. സജീഷിനെ സസ്പെന്‍ഡ് ചെയ്തതിനെതിരെയും മറ്റൊരു വിദ്യാലയത്തിലെ അധ്യാപികമാരെ മാനസികമായി പീഡിപ്പിച്ചു എന്നാരോപിച്ചും കെപിഎസ്ടിഎ പേരാമ്പ്ര ഉപജില്ല വിദ്യാഭ്യസ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.

## Article Content

**പേരാമ്പ്ര : **വൃന്ദാവനം എയുപി സ്‌കൂള്‍ അധ്യാപകനും കെപിഎസ്ടിഎ ജില്ല വൈസ് പ്രസിഡന്റുമായ കെ. സജീഷിനെ സസ്പെന്‍ഡ് ചെയ്തതിനെതിരെയും മറ്റൊരു വിദ്യാലയത്തിലെ അധ്യാപികമാരെ മാനസികമായി പീഡിപ്പിച്ചു എന്നാരോപിച്ചും കെപിഎസ്ടിഎ പേരാമ്പ്ര ഉപജില്ല വിദ്യാഭ്യസ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.

കെപിഎസ്ടിഎ പേരാമ്പ്ര ഉപജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ മാര്‍ച്ച് എന്‍എസ്‌യു അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി കെ.എം അഭിജിത്ത് ഉദ്ഘാടനം ചെയ്തു.

ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ കെ.എന്‍. ബിനോയ് കുമാറിനെതിരെ നരഹത്യക്ക് കേസെടുക്കണമെന്നും തത്സ്ഥാനത്ത് നീക്കി നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സമൂഹത്തിന്റെ നെടും തൂണായ അധ്യാപകരെ ഒരു മാനുഷിക പരിഗണനയും നല്‍കാതെ ഇവിടെ വേട്ടയാടുകയാണെന്നും വിദ്യഭ്യാസ മേഘലക്ക് തന്നെ അനഭിമാനകരമായ പ്രവര്‍ത്തിയാണ് പേരാമ്പ്ര എഇഒ ചെയ്യുന്നതെന്നും അഭിജിത്ത് കുറ്റപ്പെടുത്തി.

മാര്‍ച്ച് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിന് മുന്നില്‍ പൊലീസ് തടഞ്ഞു. പ്രതിഷേധ മാര്‍ച്ചില്‍ ഫെലിക്സ്.വി.തോമസ് അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് കെ. മധുകൃഷണന്‍, ഡിസിസി സെക്രട്ടറിമാരായ രാജന്‍ മരുതേരി, കെ.കെ. വിനോദന്‍, കെപിഎസ്എ സംസ്ഥാന നിര്‍വ്വാഹക സമിതി അംഗങ്ങളായ ടി. അശോക് കുമാര്‍, പി.എം ശ്രീജിത്ത്, ടി ആബിദ്, സജീവന്‍ കുഞ്ഞോത്ത്, പി. രാമചന്ദ്രന്‍, ഷാജു.പി.കൃഷ്ണന്‍, ടി.കെ. പ്രവീണ്‍, ടി.ടി ബിനു, കെ.സി ഗോപാലന്‍, വി.പി സുരേഷ്, ഇ.കെ. സുരേഷ്, പി.സി ബാബു, പി നന്ദകുമാര്‍, പി.കെ രാധാകൃഷ്ണന്‍, കെ.എം സുജേഷ്, രഞ്ജിത്ത് കുമാര്‍, ചിത്രരാജന്‍, പി.എം ബഷീര്‍ എന്നിവര്‍ സംസാരിച്ചു.

പി. സിജു, ഒ.കെ. ഷരീഫ്, പി.എം ശ്രീജേഷ്, എ. വിനോദ് കുമാര്‍, വി.കെ. നൗഷാദ്, കെ. ചന്ദ്രിക, വി.കെ. അനീഷ്, തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/146018/teachers-are-hunted-without-human-consideration-km-abhijith)