---
title: "പേരാമ്പ്രയില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന സെമിനാര്‍ മാറ്റിവെച്ചു "
english_title: "The seminar scheduled to be held at Perambra was postponed"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/146046/the-seminar-scheduled-to-be-held-at-perambra-was-postponed"
published_at: "2023-09-13T15:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650198bb03e05_1_seminar.JPG"
keywords: []
---

# പേരാമ്പ്രയില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന സെമിനാര്‍ മാറ്റിവെച്ചു 

> **Lead Summary:** ** പേരാമ്പ്ര: **നിപ്പ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍, എന്‍ആര്‍ഇജി വര്‍ക്കേഴ്‌സ് യൂണിയന്‍ കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സെപ്തംബര്‍ 16-ന് പേരാമ്പ്രയില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന സെമിനാര്‍ മാറ്റിവെച്ചതായി സ്വാഗത സംഘം ഭാരവാഹികള്‍ അറിയിച്ചു.

## Article Content

** പേരാമ്പ്ര: **നിപ്പ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍, എന്‍ആര്‍ഇജി വര്‍ക്കേഴ്‌സ് യൂണിയന്‍ കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സെപ്തംബര്‍ 16-ന് പേരാമ്പ്രയില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന സെമിനാര്‍ മാറ്റിവെച്ചതായി സ്വാഗത സംഘം ഭാരവാഹികള്‍ അറിയിച്ചു.

കേരളത്തിലെ മുന്‍ ധനകാര്യമന്ത്രിയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്) യുടെ കേന്ദ്ര കമ്മിറ്റി അംഗവുമായ ഡോ: ടി.എം ഐസക്കും മറ്റ് പ്രമുഖ വ്യക്തികളായ കില ഡയറക്ടര്‍ ഡോ: ജോയ് ഇളമണ്‍, എന്‍ആര്‍ഇജി വര്‍ക്കേഴ്‌സ് യൂണിയന്‍ സംസ്ഥാന കമ്മിറ്റി വൈസ് പ്രസിഡന്റ് ബീന വിജയന്‍, കേരള ഗ്രാമപഞ്ചായത്ത് സിഇഒ കെ.ബി മദന്‍മോഹന്‍ എന്നിവര്‍ സെമിനാറില്‍ പങ്കടുേക്കണ്ടതായിരുന്നു.

തൊഴിലുറപ്പ് പദ്ധതി സാധ്യതകളും പ്രതിസന്ധികളും എന്ന സെമിനാറാണ് പേരാമ്പ്ര ദക്ഷിണാമൂര്‍ത്തി ടൗണ്‍ ഹാളില്‍ നടത്താന്‍ തീരുമാനിച്ചിരുന്നത്. നിപ്പ വൈറസ ബാധ റിപ്പോര്‍ട്ട് വന്നതോടെയാണ് സെമിനാര്‍ മാറ്റിവെക്കാന്‍ ഭാരവാഹികള്‍ തീരുമാനിച്ചത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/146046/the-seminar-scheduled-to-be-held-at-perambra-was-postponed)