---
title: "ചങ്ങരോത്ത് മൂന്ന് വാർഡുകൾ കണ്ടയ്മെന്റ്  സോണായി പ്രഖ്യാപിച്ചു"
english_title: "Changaroth declared three wards as containment zone"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/146059/changaroth-declared-three-wards-as-containment-zone"
published_at: "2023-09-13T16:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65019bd402578_1_co.JPG"
keywords: []
---

# ചങ്ങരോത്ത് മൂന്ന് വാർഡുകൾ കണ്ടയ്മെന്റ്  സോണായി പ്രഖ്യാപിച്ചു

> **Lead Summary:** ** പേരാമ്പ്ര : **നിപ രോഗ ജാഗ്രതയുടെ ഭാഗമായി ചങ്ങരോത്ത് ഗ്രാമ പഞ്ചായത്തിലെ മൂന്ന് വാർഡുകൾ കണ്ടയ്മെന്റ് സോണായി പ്രഖ്യാപിച്ചു.

## Article Content

** പേരാമ്പ്ര : **നിപ രോഗ ജാഗ്രതയുടെ ഭാഗമായി ചങ്ങരോത്ത് ഗ്രാമ പഞ്ചായത്തിലെ മൂന്ന് വാർഡുകൾ കണ്ടയ്മെന്റ് സോണായി പ്രഖ്യാപിച്ചു.

ഗ്രാമപഞ്ചായത്തിലെ 1, 2, 19 വാർഡുകളാണ് കണ്ടെയ്ൻ മെന്റ്  സോണായി ജില്ല ഭരണ കൂടം പ്രഖ്യാപിച്ചതായി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണിവേങ്ങേരി പറഞ്ഞു.

ഈ വാർഡുകളിലേക്ക് ആളുകൾ പ്രവേശിക്കുന്നതും ഇവിടെ നിന്ന് പുറത്തേക്ക് പോവുന്നതും തടഞ്ഞിരിക്കുകയാണ്.

പ്രസ്തുതവാർഡുകളിൽ കർശനമായ ബാരിക്കേഡുകൾ സ്ഥാപിക്കും. ഭക്ഷ്യവസ്തുക്കളും മരുന്നുകളും ഉൾപ്പെടെയുള്ള അവശ്യ സാധനങ്ങളുടെ വിൽപ്പന കേന്ദ്രങ്ങൾ മാത്രമെ അനുവദനീയമായിട്ടുള്ളു.

പ്രവർത്തന സമയം രാവിലെ 07 മണി മുതൽ വൈകുന്നേരം 05 മണി വരെ മാത്രം. മരുന്ന് ഷോപ്പുകൾക്കും മറ്റു ആരോഗ്യ കേന്ദ്രങ്ങൾക്കും സമയപരിധിയില്ല.

സർക്കാർ -അർദ്ധസർക്കാർ-പൊതുമേഖല- ബാങ്കുകൾ,സ്കൂളുകൾ,അങ്കണവാടികൾ എന്നിവ ഉൾപ്പെടെയുള്ള സ്ഥാപനവും ഇനിയെരുത്തരവുണ്ടാവുന്നത് വരെ തുറന്ന് പ്രവർത്തിക്കില്ല മേൽപറഞ്ഞിരിക്കുന്ന വാർഡുകളിലെ പൊതുപ്രവേശന റോഡുകളിലൂടെയുള്ള വാഹനഗതാഗതം നിരോധിക്കും.

സ്റ്റേറ്റ് ഹൈവേ വഴി യാത്രചെയ്യുന്നവരും ഈ വഴിയുള്ള ബസുകളും മേൽ പറഞ്ഞിരിക്കുന്ന വാർഡുകളിൽ ഒരിടത്തും വാഹനം നിർത്താൻ പാടുള്ളതല്ല.

കണ്ടെൻമെന്റ് സോൺ ആയി പ്രഖ്യാപിക്കപ്പെട്ട മേൽ പ്രദേശങ്ങളിൽ സാമൂഹിക അകലം പാലിക്കേണ്ടതും മാസ്ക് ,സാനിറ്റൈസർ എന്നിവ നിർബന്ധമായും ഉപയോഗിക്കേണ്ടതുമാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/146059/changaroth-declared-three-wards-as-containment-zone)