---
title: "പേരാമ്പ്ര ബസ്സ് സ്റ്റാന്‍ഡിലെ മൊബൈല്‍ കട അടിച്ചു തകര്‍ത്തു "
english_title: "Mobile shop at Perampra bus stand was vandalized"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/146111/mobile-shop-at-perampra-bus-stand-was-vandalized"
published_at: "2023-09-13T20:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6501d2110e554_vvvv_-_Copy_(3)_-_Copy_copy.jpg"
keywords: []
---

# പേരാമ്പ്ര ബസ്സ് സ്റ്റാന്‍ഡിലെ മൊബൈല്‍ കട അടിച്ചു തകര്‍ത്തു 

> **Lead Summary:** **പേരാമ്പ്ര:** പേരാമ്പ്ര ബസ്സ് സ്റ്റാന്‍ഡിലെ മൊബൈല്‍ കട അടിച്ചു തകര്‍ത്തതായി പരാതി. ബസ്സ് സ്റ്റാന്‍ഡിനു മുന്‍വശത്തെ റേഞ്ച് മൊബൈല്‍ ഷോപ്പാണ് തകര്‍ത്തത്.

## Article Content

**പേരാമ്പ്ര:** പേരാമ്പ്ര ബസ്സ് സ്റ്റാന്‍ഡിലെ മൊബൈല്‍ കട അടിച്ചു തകര്‍ത്തതായി പരാതി. ബസ്സ് സ്റ്റാന്‍ഡിനു മുന്‍വശത്തെ റേഞ്ച് മൊബൈല്‍ ഷോപ്പാണ് തകര്‍ത്തത്.

ഇന്ന് വൈകിട്ട് 7 മണിയോടെയായിരുന്നു സംഭവം. കടയില്‍ എത്തിയ അക്രമി യാതൊരു പ്രകോപനവുമില്ലാതെ ചില്ലുകള്‍ അടിച്ചു തകര്‍ക്കുകയായിരുന്നുവെന്ന് കടയുടമയും നാട്ടുകാരും പറഞ്ഞു.

കുറ്റ്യാടി സ്വദേശി സെബിലിന്റേതാണ് കട. പേരാമ്പ്ര  പൊലീസ് എത്തി അക്രമിയെ കസ്റ്റഡിയില്‍ എടുത്തു. സംഭവത്തില്‍ പേരാമ്പ്ര മര്‍ച്ചന്റ്സ് അസോസിയേഷന്‍ പ്രതിഷേധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/146111/mobile-shop-at-perampra-bus-stand-was-vandalized)