---
title: "#Kappa | പേരാമ്പ്രയില്‍ 2 യുവാക്കളുടെ പേരില്‍ കാപ്പ ചുമത്തി "
english_title: "Kappa has been charged against 2 youths in Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/146126/kappa-has-been-charged-against-2-youths-in-perambra"
published_at: "2023-09-13T21:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6501e3228b335_1_kappa.JPG"
keywords: []
---

# #Kappa | പേരാമ്പ്രയില്‍ 2 യുവാക്കളുടെ പേരില്‍ കാപ്പ ചുമത്തി 

> **Lead Summary:** **പേരാമ്പ്ര :** പേരാമ്പ്ര പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ക്രിമിനല്‍ ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ രണ്ട് യുവാക്കളുടെ പേരില്‍ കാപ്പ ചുമത്തി.

## Article Content

**പേരാമ്പ്ര :** പേരാമ്പ്ര പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ക്രിമിനല്‍ ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ രണ്ട് യുവാക്കളുടെ പേരില്‍ കാപ്പ ചുമത്തി.

പേരാമ്പ്ര പരപ്പില്‍ പ്രസൂണ്‍ (30), കിഴിഞ്ഞാണ്യം തൈവെച്ച പറമ്പില്‍ ധനേഷ് (29) എന്നവരുടെ പേരിലാണ് കാപ്പ സെക്ഷന്‍ 15 പ്രകാരം നടപടിയെടുത്തത്.

പ്രസൂണിന്റെ പേരില്‍ പേരാമ്പ്ര പൊലീസ് സ്റ്റേഷനില്‍ 2 കേസുകളും, തൊണ്ടര്‍നാട്, കൂരാച്ചുണ്ട് സ്റ്റേഷനുകളില്‍ ഓരോ കേസുകളുമാണുള്ളത്. ധനേഷിന്‍െ പേരില്‍ പേരാമ്പ്രയിലും കൂരാച്ചുണ്ടിലും രണ്ട് കേസുകള്‍ വീതം നിലവിലുണ്ട്.

കാപ്പ സെക്ഷന്‍ 15 പ്രകാരം കണ്ണൂര്‍ ഡിഐജിയുടെ ഉത്തരവ് പ്രകാരമാണ് നടപടി. ഇതുപ്രകാരം 1 വര്‍ഷത്തേക്ക് ഇരുവരും ജില്ലയില്‍ പ്രവേശിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/146126/kappa-has-been-charged-against-2-youths-in-perambra)