---
title: "കൃഷി ഫാമില്‍ കാട്ടാന ശല്യം രൂക്ഷമായി"
english_title: "In the agricultural farm, wild animals became a nuisance at chakkittapara"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/146209/in-the-agricultural-farm-wild-animals-became-a-nuisance-at-chakkittapara"
published_at: "2023-09-14T11:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6502a0c2c4abc_1_ana.jpg"
keywords: []
---

# കൃഷി ഫാമില്‍ കാട്ടാന ശല്യം രൂക്ഷമായി

> **Lead Summary:** ** ചക്കിട്ടപ്പാറ: **ജില്ലാ കൃഷി ഫാമില്‍ കാട്ടാന ശല്യം രൂക്ഷമായി. 100 ഏക്കറോളം വിസ്തൃതിയുള്ള ഫാമിനകത്ത് ആന കൂടാതെ പന്നി, കുരങ്ങ് എന്നിവയുടെ നിരന്തരമായുള്ള ശല്യവും തുടരുകയാണ്.

## Article Content

** ചക്കിട്ടപ്പാറ: **ജില്ലാ കൃഷി ഫാമില്‍ കാട്ടാന ശല്യം രൂക്ഷമായി. 100 ഏക്കറോളം വിസ്തൃതിയുള്ള ഫാമിനകത്ത് ആന കൂടാതെ പന്നി, കുരങ്ങ് എന്നിവയുടെ നിരന്തരമായുള്ള ശല്യവും തുടരുകയാണ്.

ഫാമില്‍ ഒരാഴ്ചയായി ആന വിളകളെല്ലാം നശിപ്പിച്ചു കൊണ്ടിരിക്കുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  കെ സുനില്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു.

ജില്ലാ കൃഷിഫാമിന്റെ നിലനില്‍പ്പിനെപോലും ബാധിക്കുന്ന രീതിയിലുളള ഈ വന്യജീവി ആക്രമണം അടിയന്തിരമായി തടയണമെന്നും ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസറുടെ സാന്നിധ്യത്തില്‍ അടിയന്തിര യോഗം ചേരണമെന്നും കെ സുനില്‍ ആവശ്യപ്പെട്ടു.

രാത്രികാലത്താണ് മൃഗങ്ങളുടെ ആക്രമണം രൂക്ഷ മാകുന്നത്. യൂണിയന്‍ നേതാക്കളായ പി.കെ ജോഷിപ്, സി.എം. രാജു, കെ.എ വിനോദ്, കെ.കെ റീന, ടി.പി രജില, ടി.കെ ബിജു, പി.സി സുരാജന്‍ എന്നിവരും ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനൊപ്പമുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/146209/in-the-agricultural-farm-wild-animals-became-a-nuisance-at-chakkittapara)