---
title: "പേരാമ്പ്രയിലെ ബീവറേജ് വില്പന കേന്ദ്രം മാറ്റി സ്ഥാപിക്കണം; യുഡിഎഫ് "
english_title: "The beverage sale center at Perambra should be relocated; UDF"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/146309/the-beverage-sale-center-at-perambra-should-be-relocated-udf"
published_at: "2023-09-14T16:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6502eeab771a3_1_madhyam.jpg"
keywords: []
---

# പേരാമ്പ്രയിലെ ബീവറേജ് വില്പന കേന്ദ്രം മാറ്റി സ്ഥാപിക്കണം; യുഡിഎഫ് 

> **Lead Summary:** **പേരാമ്പ്ര:** പേരാമ്പ്ര ബസ്സ് സ്റ്റാന്റിനോടു ചേര്‍ന്ന് ആരംഭിച്ചിരിക്കുന്ന മദ്യവില്പനശാല മാറ്റി സ്ഥാപിക്കുവാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് യുഡിഎഫ് പേരാമ്പ്ര പഞ്ചായത്ത് കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.

## Article Content

**പേരാമ്പ്ര:** പേരാമ്പ്ര ബസ്സ് സ്റ്റാന്റിനോടു ചേര്‍ന്ന് ആരംഭിച്ചിരിക്കുന്ന മദ്യവില്പനശാല മാറ്റി സ്ഥാപിക്കുവാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് യുഡിഎഫ് പേരാമ്പ്ര പഞ്ചായത്ത് കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.

കണ്‍വെന്‍ഷന്‍ മുസ്ലീം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ അസീസ് ഉദ്ഘാടനം ചെയ്തു. യുഡിഎഫ് പഞ്ചായത്ത് ചെയര്‍മാന്‍ പുതുക്കുടി അബ്ദു റഹിമാന്‍ അധ്യക്ഷത വഹിച്ചു.

ബസ്സ് കാത്തു നില്ക്കുന്ന വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ക്ക് വൈകുന്നേരമായാല്‍ ബസ്സ് സ്റ്റാന്റ്  പരിസരത്ത് പ്രവേശിക്കുവാന്‍ കഴിയാത്ത അവസ്ഥയാണ്.

എല്ലാവര്‍ക്കും ബുദ്ധിമുട്ടായ മദ്യശാല അവിടെ നിന്ന് മാറ്റുവാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായില്ലെങ്കില്‍ നിയമ നടപടികള്‍ സ്വീകരിക്കുവാനും യുഡിഎഫ് തീരുമാനിച്ചു.

രാജന്‍ മരുതേരി, പി.കെ രാഗേഷ്, കെ.സി രവീന്ദ്രന്‍, ടി.പി മുഹമ്മദ്, കെ.പി റസാക്ക്, ഇ.പി മുഹമ്മദ്, ആര്‍.കെ രജീഷ് കുമാര്‍, മിനി വട്ടക്കണ്ടി, സല്‍മ നന്മനക്കണ്ടി, രേഷ്മ പൊയില്‍, രമേഷ് മഠത്തില്‍, ബഷീര്‍ പരിയാരം, കെ.വി ശങ്കരന്‍ നായര്‍, സി.പി ഹമീദ്, ആര്‍.കെ മുഹമ്മദ്, വേലായുധന്‍ പുലിക്കോട്ട്, സി. നാരായണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/146309/the-beverage-sale-center-at-perambra-should-be-relocated-udf)