---
title: "വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 16ന് അവധി "
english_title: "16th holiday for educational institutions"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/146364/16th-holiday-for-educational-institutions"
published_at: "2023-09-14T20:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65031a4282abf_vvvv_-_Copy_(3)_-_Copy_copy.jpg"
keywords: []
---

# വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 16ന് അവധി 

> **Lead Summary:** ** പേരാമ്പ്ര: **നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ജാഗ്രതാ മുന്‍കരുതലുകളുടെ ഭാഗമായി കോഴിക്കോട് ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും (അങ്കണവാടി, മദ്രസകള്‍, ടൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെ) സെപ്റ്റംബര്‍ 16നും അവധി പ്രഖ്യാപിച്ചു.

## Article Content

** പേരാമ്പ്ര: **നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ജാഗ്രതാ മുന്‍കരുതലുകളുടെ ഭാഗമായി കോഴിക്കോട് ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും (അങ്കണവാടി, മദ്രസകള്‍, ടൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെ) സെപ്റ്റംബര്‍ 16നും അവധി പ്രഖ്യാപിച്ചു.

നേരത്തെ ഇന്നും നാളെയും അവധി (സെപ്റ്റംബര്‍ 14,15) പ്രഖ്യാപിച്ചിരുന്നു. യൂണിവേഴ്‌സിറ്റി, പി.എസ്.സി പരീക്ഷകള്‍ക്ക് മാറ്റമില്ല.

ഈ ദിവസങ്ങളില്‍ ജില്ലയിലെ എല്ലാ ട്യൂഷന്‍ സെന്ററുകളും, കോച്ചിങ്ങ് സെന്ററുകളും പ്രവര്‍ത്തിക്കുവാന്‍ പാടില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ഒരുക്കാം.

ഈ ദിവസങ്ങള്‍ അവധിആഘോഷങ്ങള്‍ക്കുള്ള അവസരമാകരുത്. ആനാവശ്യ യാത്രകള്‍, ഒത്തുചേരലുകള്‍ നിര്‍ബന്ധമായും ഒഴിവാക്കുക. ജാഗ്രതയാണ് പ്രതിരോധം

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/146364/16th-holiday-for-educational-institutions)