---
title: "ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് ഇന്റെര്‍ സെക്ടര്‍ കോ-ഓഡിനേഷന്‍ കമ്മറ്റി ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ചേര്‍ന്നു "
english_title: "Chakkittapara Grama Panchayath Inter Sector Co-ordination Committee Joined Grama Panchayath Office"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/146489/chakkittapara-grama-panchayath-inter-sector-co-ordination-committee-joined-grama-panchayath-office"
published_at: "2023-09-15T12:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6503fdf5c3b11_1_nippa.jpg"
keywords: []
---

# ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് ഇന്റെര്‍ സെക്ടര്‍ കോ-ഓഡിനേഷന്‍ കമ്മറ്റി ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ചേര്‍ന്നു 

> **Lead Summary:** **ചക്കിട്ടപാറ:** ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് ഇന്റെര്‍ സെക്ടര്‍ കോ-ഓഡിനേഷന്‍ കമ്മറ്റി ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ചേര്‍ന്നു.

## Article Content

**ചക്കിട്ടപാറ:** ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് ഇന്റെര്‍ സെക്ടര്‍ കോ-ഓഡിനേഷന്‍ കമ്മറ്റി ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ചേര്‍ന്നു.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ്  ചിപ്പി മനോജ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ഇ.എം. ശ്രീജിത്ത്, വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ സി.കെ ശശി, പഞ്ചായത്ത് ജന പ്രതിനിധികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, വനപാലകര്‍, നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍, ആസൂത്രണ സമിതി അംഗങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, അധ്യാപകര്‍, സിഡിഎസ് ചെയര്‍ പേഴ്‌സണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

**തീരുമാനങ്ങള്‍: **

**1.** എല്ലാ പനി കേസുകളും കര്‍ശനമായി നിരീക്ഷിക്കുക, **2**. വവ്വാലുകള്‍, മറ്റു മൃഗങ്ങള്‍ എന്നിവയുടെ അസ്വഭാവിക മരണം അധികാരികളെ അറിയിക്കുക. വെറ്റിനറി വകുപ്പ് ജാഗ്രത പാലിക്കുക. **3.** വവ്വാലുകള്‍ കടിച്ച പഴങ്ങള്‍ കുട്ടികള്‍ ഉള്‍പ്പെടെ ഉപയോഗിക്കുന്നില്ല എന്നത് ഉറപ്പാക്കുക. **4**. വന സാമിപ്യ പ്രദേശങ്ങളിലുളളവര്‍ കൂടുതല്‍ ജാഗ്രത കാണിക്കുക. **5**. പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ നന്നായി കഴുകി ഉപയോഗിക്കുക. **6.** മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ ഉപയോഗിക്കുക.** 7.** ആളുകള്‍ കൂട്ടും കൂടുന്നത് ഒഴിവാക്കുക. **8. **ആഘോഷ പരിപാടികളിലും, മറ്റ് ചടങ്ങുകളിലും പരമാവധി ആളുകളുടെ എണ്ണം കുറയ്ക്കുക. **9.** അനാവശ്യമായ ആശുപത്രി സന്ദര്‍ശനങ്ങള്‍ ഒഴിവാക്കുക. **10.** അതാത് അവസരങ്ങളിലെ റൂട്ട് മാപ്പില്‍ കാണുന്നിടങ്ങളില്‍ നമ്മുടെ പ്രദേശത്തെ ആളുകള്‍ പോയിട്ടില്ലായെന്ന് ഉറപ്പാക്കുക. പോയെങ്കില്‍ ആരോഗ്യ വകുപ്പിനെ അറിയിക്കുക. **11.** കലാസാസ്‌കാരിക പരിപാടികള്‍ നിര്‍ത്തിവെയ്ക്കുക. **12. **കളി സ്ഥലങ്ങള്‍ ഇനിയൊരു അറിയിപ്പ് വരുന്നതുവരെ അടച്ചിടുക. **13.** ആശങ്ക പടര്‍ത്തുന്ന വ്യാജ മെസ്സേജുകള്‍ ഒഴിവാക്കുക. **14.** ഇന്ന് രാവിലെ മുതല്‍ 15 വാര്‍ഡുകളിലും മൈക്ക് അനോണ്‍സ്‌മെന്റ് നടത്തും. **15.** 15 വാര്‍ഡുകളിലും അടിയന്തിര RRT വളണ്ടിയര്‍മാരുടെ യോഗം ചേരും. **16.** ഇന്ന് മുതല്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ കണ്‍ട്രോള്‍ റൂം തുറക്കാന്‍ തീരുമാനിച്ചു. **17.** ആശുപത്രി ആവശ്യങ്ങള്‍ക്ക് പോകുന്ന ആളുകള്‍ പരമാവധി സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കുക.

**കണ്‍ട്രോള്‍ റൂം ചാര്‍ജ്ജ്: **

**1. **ഇ.എം ശ്രീജിത്ത് (ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍). **2.** ചിപ്പി മനോജ് (വൈസ് പ്രസിഡണ്ട്). **3.** വിനിഷ ദിനേശന്‍ (വാര്‍ഡ് മെമ്പര്‍). **4.** ടെസിമോള്‍ വില്‍സണ്‍ (കോ-ഓഡിനേറ്റര്‍)

കൂടുതല്‍ വിവരങ്ങള്‍ക്ക് **1.** 9497835342. **2.** 9496048168. **3.** 9072835343. **4.** 9946982650 എന്ന നമ്പറില്‍ ബന്ധപ്പെടാന്‍ ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ സുനില്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/146489/chakkittapara-grama-panchayath-inter-sector-co-ordination-committee-joined-grama-panchayath-office)