---
title: "ബോധവല്‍ക്കരണ ക്ലാസും സ്‌ക്രീനിംഗ് ക്യാമ്പും സംഘടിപ്പിച്ചു"
english_title: "Organized awareness class and screening camp at nochad"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/146517/organized-awareness-class-and-screening-camp-at-nochad"
published_at: "2023-09-15T13:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6504174f02c77_1_ay.jpg"
keywords: []
---

# ബോധവല്‍ക്കരണ ക്ലാസും സ്‌ക്രീനിംഗ് ക്യാമ്പും സംഘടിപ്പിച്ചു

> **Lead Summary:** ** നൊച്ചാട്:** ബോധവല്‍ക്കരണ ക്ലാസും സ്‌ക്രീനിംഗ് ക്യാമ്പും സംഘടിപ്പിച്ചു.

## Article Content

** നൊച്ചാട്:** ബോധവല്‍ക്കരണ ക്ലാസും സ്‌ക്രീനിംഗ് ക്യാമ്പും സംഘടിപ്പിച്ചു.

പഠന പെരുമാറ്റ പ്രശ്‌നങ്ങള്‍ ഉള്ള കുട്ടികളെ കണ്ടെത്തി അവര്‍ക്ക് വിദഗ്ദ്ധ ചികിത്സയും പരിശീലനവും നല്‍ക്കുന്ന കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെയും ഭാരതീയ ചികിത്സ വകുപ്പിന്റെയും സംയുക്ത പരിപാടിയായ സ്പന്ദനം പദ്ധതിയുടെ ഭാഗമായി നൊച്ചാട് എഎംഎല്‍പി സ്‌കൂളില്‍ രക്ഷിതാക്കള്‍ക്കായി ബോധവല്‍ക്കരണ ക്ലാസും, കുട്ടികള്‍ക്കായി സ്‌ക്രീനിംഗ് ക്യാമ്പും സംഘടിപ്പിച്ചു.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എന്‍ ശാരദ പരിപാടി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷിജി കൊട്ടാരക്കല്‍ അധ്യക്ഷത വഹിച്ചു.

വാര്‍ഡ് അംഗം സനില ചെറുവറ്റ, ഡോ: പ്രിയ, പിടിഎ പ്രസിഡന്റ് ടി.ടി അബ്ദുള്‍ സലാം, എംപിടിഎ ചെയര്‍ പേഴ്‌സണ്‍ ഹൈറുന്നിസ, എന്‍ റിയാസ് എന്നിവര്‍ സംസാരിച്ചു.

സ്‌കൂള്‍ പ്രധാനധ്യാപിക എ.കെ അസ്മ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഡോ: ഹരിഷ്ണ നന്ദിയും പറഞ്ഞു. ഡോ : അഞ്ജു, ഡോ: ഹരിഷ്ണ, നീതു, ഷൈജു, രാഖി എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/146517/organized-awareness-class-and-screening-camp-at-nochad)