---
title: "പേരാമ്പ്രയില്‍ 30 ലക്ഷത്തിന്റെ കുഴല്‍ പണം പിടിച്ചു "
english_title: "30 lakhs in black money seized in Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/146579/30-lakhs-in-black-money-seized-in-perambra"
published_at: "2023-09-15T17:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65044bc45ab33_KUZHALPANAM.JPG"
keywords: []
---

# പേരാമ്പ്രയില്‍ 30 ലക്ഷത്തിന്റെ കുഴല്‍ പണം പിടിച്ചു 

> **Lead Summary:** ** പേരാമ്പ്ര** : പേരാമ്പ്രയില്‍ നിന്ന് 30 ലക്ഷം രൂപ കുഴല്‍ പണം പിടികൂടി. മഹാരാഷ്ട്ര സ്വദേശിയില്‍ നിന്നുമാണ് കുഴല്‍ പണം പിടികൂടിയത്.

## Article Content

** പേരാമ്പ്ര** : പേരാമ്പ്രയില്‍ നിന്ന് 30 ലക്ഷം രൂപ കുഴല്‍ പണം പിടികൂടി. മഹാരാഷ്ട്ര സ്വദേശിയില്‍ നിന്നുമാണ് കുഴല്‍ പണം പിടികൂടിയത്.

പേരാമ്പ്ര എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പക്ടറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കുഴല്‍ പണം പിടിച്ചത്. മഹാരാഷ്ട്ര മുംബൈ സ്വദേശിയായ കിഷോര്‍ പട്ടീല്‍ (41) ല്‍ നിന്നുമാണ് തുക പിടികൂടിയത്. ഇയാള്‍ കഴിഞ്ഞ 20 വര്‍ഷത്തോളമായി വടകര പുതിയാപ്പില്‍ താമസിച്ചു വരുകയാണ്.

പേരാമ്പ്ര എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പക്ടറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇയാളെ പടികൂടിയത്. പേരാമ്പ്ര ഹൈസ്‌ക്കൂള്‍ റോഡില്‍ വെച്ച് കസ്റ്റഡിയിലെടുത്ത പ്രതിയെയും തൊണ്ടിമുതലും പേരാമ്പ്ര പൊലീസിന് കൈമാറി.

പേരാമ്പ്ര കോ.ഓപ്പേററ്റീവ് ബാങ്കില്‍ സ്വര്‍ണ്ണം പണയം വെച്ച തുകയാണെന്നാണ് ഇയാള്‍ പൊലീസിന് നല്‍കിയ മൊഴി. പൊലീസ് അന്വേഷണം നടത്തി വരുന്നു.

പേരാമ്പ്ര എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ എന്‍.പി. സുധീപ് കുമാറിന്റെ നേതൃത്വത്തില്‍ പ്രവന്റീവ് ഓഫീസര്‍മാരായ എന്‍. സുരേഷ് ബാബു, പി.കെ. സജിത്ത് കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഇ.എം. ഷാജി, കെ.കെ. ബിജിനീഷ് എന്നവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/146579/30-lakhs-in-black-money-seized-in-perambra)