---
title: "കോഴിക്കോട് ജില്ലയില്‍ ഒരാഴ്ച കൂടി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി "
english_title: "One more week holiday for educational institutions in Kozhikode district"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/146616/one-more-week-holiday-for-educational-institutions-in-kozhikode-district"
published_at: "2023-09-15T20:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65046fe6bf780_vvvv_-_Copy_(3)_-_Copy_copy.jpg"
keywords: []
---

# കോഴിക്കോട് ജില്ലയില്‍ ഒരാഴ്ച കൂടി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

> **Lead Summary:** **പേരാമ്പ്ര: **നിപ ബാധയുടെ പശ്ചാത്തലത്തില്‍ മുന്‍കരുതലെന്ന നിലയില്‍ കോഴിക്കോട് ജില്ലയില്‍ ഒരാഴ്ച കൂടി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കും.

## Article Content

**പേരാമ്പ്ര: **നിപ ബാധയുടെ പശ്ചാത്തലത്തില്‍ മുന്‍കരുതലെന്ന നിലയില്‍ കോഴിക്കോട് ജില്ലയില്‍ ഒരാഴ്ച കൂടി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കും.

ക്ലാസുകള്‍ ഓണ്‍ലൈനായി മാത്രം നടത്തിയാല്‍ മതിയെന്നാണ് നിര്‍ദ്ദേശം. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നിര്‍ദേശം ബാധകമാണ്.

വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് തീരുമാനമായത്. കോഴിക്കോട് കോര്‍പ്പറേഷനിലെ ചെറുവണ്ണൂരില്‍ നിപ പോസിറ്റീവായ വ്യക്തിയുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു.

ചെറുവണ്ണൂര്‍ കണ്ടെയ്ന്റ്‌മെന്റ് സോണായി പ്രഖ്യാപിച്ചു. 1080 പേര്‍ ചെറുവണ്ണൂര്‍ സ്വദേശിയുടെ സമ്പര്‍ക്ക പട്ടികയിലുണ്ട്. ഇവരില്‍ 327 ആരോഗ്യ പ്രവര്‍ത്തകര്‍ ഉണ്ട്.

ഹൈറിസ്‌ക് കാറ്റഗറിയിലുള്ളത് 175 പേരാണ്. ഇവ 122 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. സമ്പര്‍ക്കപട്ടികയില്‍ മലപ്പുറം ( 22) കണ്ണൂര്‍(3) വയനാട് (1) തൃശൂര്‍ (3) സ്വദേശികളുമുണ്ട്.

10714 വീടുകളില്‍ വിവരശേഖരണം നടത്തിയതായും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇതുവരെ സംസ്ഥാനത്ത് ആറ് പേരിലാണ് നിപ ബാധ സ്ഥിരീകരിച്ചത്.

രണ്ട് പേരില്‍ മരണശേഷമാണ് രോഗബാധ സ്ഥിരീകരിച്ചത്. നാല് പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. കാഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയിലെ ചെറുവണ്ണൂരിലുള്ള 39 വയസ്സുള്ളയാള്‍ക്കാണ് ഏറ്റവും ഒടുവില്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തില്‍ നിന്ന് എത്തിയ പ്രത്യേക മെഡിക്കല്‍ സംഘം മരുതോങ്കരയിലെത്തി ഇന്ന് പരിശോധന നടത്തിയിട്ടുണ്ട്.

മുഹമ്മദാലിയുടെ വീടും പരിസരവും പരിശോധിച്ച ശേഷം സമീപത്തെ തോട്ടത്തിലെ ഫല വൃക്ഷങ്ങള്‍ കേന്ദ്രസംഘം നോക്കിക്കണ്ടു. മുഹമ്മദാലിയുടെ തറവാട് വീട് സന്ദര്‍ശിച്ച സംഘം, രോഗ ബാധയേല്‍ക്കുന്നതിന് മുമ്പ് അദ്ദേഹം ഏര്‍പ്പെട്ടിരുന്ന ജോലിയും മറ്റു വിവരങ്ങളും വീട്ടുകാരോട് ചോദിച്ചറി തറവാട് വീടിന് സമീപത്തെ വാഴ തോട്ടത്തില്‍ നിന്ന് മുഹമ്മദാലി വാഴക്കതോട്ടത്തില്‍ നിന്ന് മുഹമ്മദാലി വാഴക്കുല വെട്ടിയതായി വീട്ടുകാര്‍ പറഞ്ഞിരുന്നു.

വവ്വാല്‍ സര്‍വ്വേ ടീം അംഗമായ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി സെന്റര്‍ കേരള യൂണിറ്റിലെ ശാസ്ത്രജ്ഞന്‍ ഡോ. ബാലസുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് കുറ്റ്യാടിയിലെത്തിയത്.

ഹനുല്‍ തുകല്‍, എം. സന്തോഷ് കുമാര്‍, ഗജേന്ദ്രസിംഗ് എന്നിവരാണ് സംഘത്തിലുള്ളത്. ജില്ലാ മെഡിക്കല്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ്, കുറ്റ്യാടി താലൂക്ക് ആശുപത്രി സുപ്രണ്ട്, കുറ്റ്യാടി, മരുതോങ്കര പഞ്ചായത്തിലെ ആരോഗ്യ വകുപ്പ് ജീവനക്കാര്‍, ആശാവര്‍ക്കര്‍മാര്‍ തുടങ്ങിയവര്‍ സംഘത്തെ അനുഗമിച്ചു.

നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ വവ്വാലുകളെ പിടിക്കാന്‍ വല വിരിക്കാന്‍ തീരുമാനമായി. കുറ്റിയാ മരുതോങ്കരയില്‍ നിപ ബാധിച്ച് മരിച്ചയാളുടെ വാഴ മതാട്ടതതില്‍ വല വിരിക്കാന്‍ തീരുമാനമായി. കുറ്റ്യാടി മരുതോങ്കരയില്‍ നിപ ബാധിച്ച് മരിച്ച മുഹമ്മദാലിയുടെ വാഴത്തോട്ടത്തിലാണ് വല വിരിക്കുക.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/146616/one-more-week-holiday-for-educational-institutions-in-kozhikode-district)