---
title: "പേരാമ്പ്ര വ്യന്ദാവനം എയുപി സ്‌ക്കൂള്‍ അധ്യാപകന്റെ സസ്‌പെന്‍ഷന് സ്റ്റേ "
english_title: "Perampra Vrindavanam AUP school teacher's suspension stayed"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/146622/perampra-vrindavanam-aup-school-teachers-suspension-stayed"
published_at: "2023-09-15T20:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650478cdd4671_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# പേരാമ്പ്ര വ്യന്ദാവനം എയുപി സ്‌ക്കൂള്‍ അധ്യാപകന്റെ സസ്‌പെന്‍ഷന് സ്റ്റേ 

> **Lead Summary:** **പേരാമ്പ :** പേരാമ്പ്ര വ്യന്ദാവനം എയുപി സ്‌ക്കൂള്‍ അധ്യാപകനും കെ പി എസ് ടി എ റവന്യൂ ജില്ല വൈസ് പ്രസിഡന്റുമായ കെ. സജീഷിനെ സസ്‌പെന്റ് ചെയ്ത നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു.

## Article Content

**പേരാമ്പ :** പേരാമ്പ്ര വ്യന്ദാവനം എയുപി സ്‌ക്കൂള്‍ അധ്യാപകനും കെ പി എസ് ടി എ റവന്യൂ ജില്ല വൈസ് പ്രസിഡന്റുമായ കെ. സജീഷിനെ സസ്‌പെന്റ് ചെയ്ത നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു.

കഴിഞ്ഞ ദിവസമാണ് പേരാമ്പ ഉപജില്ല വിദ്യാഭ്യാസ ഓഫീസിലെ ജീവനക്കാരന്റെ പരാതിയില്‍ ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ നടപടി എടുത്തത്.

സസ്‌പെന്‍ഷന്‍ പ്രതികാര നടപടിയാണെന്നും നടപടി പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് കെ പി എസ് ടി പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം ഉപജില്ല വിദ്യാഭ്യാസ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു.

സംഭവത്തില്‍ നീതി ആവശ്യപ്പെട്ട് സജീഷ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/146622/perampra-vrindavanam-aup-school-teachers-suspension-stayed)