---
title: "നിപ ജാഗ്രതക്കായ് അധ്യാപകന്റെ ഗാനം വൈറലാകുന്നു "
english_title: "Teacher's song for Nipa Jagrathakai goes viral at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/146710/teachers-song-for-nipa-jagrathakai-goes-viral-at-perambra"
published_at: "2023-09-16T10:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6505430eaaebb_1_apq.jpg"
keywords: []
---

# നിപ ജാഗ്രതക്കായ് അധ്യാപകന്റെ ഗാനം വൈറലാകുന്നു 

> **Lead Summary:** **പേരാമ്പ്ര :** നാടാകെ നിപ ഭീതിയിൽ കഴിയുമ്പോൾ നിപക്കെതിരെ ജാഗ്രതാ ഗാനവുമായി ഒരധ്യാപകൻ. ഭയം വേണ്ട ജാഗ്രത മതി വീണ്ടും നിപ്പ എന്ന ആൽബത്തിലൂടെയാണ് ഇദ്ദേഹം ജാഗ്രതാ നിർദേശങ്ങൾ നൽകുന്നത്.

## Article Content

**പേരാമ്പ്ര :** നാടാകെ നിപ ഭീതിയിൽ കഴിയുമ്പോൾ നിപക്കെതിരെ ജാഗ്രതാ ഗാനവുമായി ഒരധ്യാപകൻ. ഭയം വേണ്ട ജാഗ്രത മതി വീണ്ടും നിപ്പ എന്ന ആൽബത്തിലൂടെയാണ് ഇദ്ദേഹം ജാഗ്രതാ നിർദേശങ്ങൾ നൽകുന്നത്.

വടക്കുമ്പാട് ഹയർ സെക്കണ്ടറി സ്ക്കൂൾ അധ്യാപകനായ കെ.എം. സുരേഷാണ് നിപ പ്രതിരോധ ബോധവത്കരണത്തിനായ് ഗാനം രചിച്ചിരിക്കുന്നത്.

മലനാടിൻ മലയോരം മതിൽ കെട്ടി തിരിക്കുമ്പോൾ മലയാള നാടിതൊന്നായ് ........ എന്നു തുടങ്ങുന്ന ഗാനത്തിൽ നിപയെ ഭയക്കേണ്ടെന്നും ജാഗ്രതയോടെ പ്രതിരോധിക്കാം എന്നും പറയുന്നു. രോഗീ പരിചരണത്തിനിടയിൽ നിപ ബാധിച്ച് അകാല മരണമടഞ്ഞ നാടിന്റെ നോവായി മാറിയ സിസ്റ്റർ ലിനിയെയും ഗാനത്തിൽ അനുസ്മരിക്കുന്നു.

നിപയെയും കൊറോണയെയും നാട് ഒന്നായി പ്രതിരോധിച്ചതും കവി ഓർമ്മിപ്പിക്കുന്നു. പൊതു സമൂഹം പാലിക്കേണ്ട ജാഗ്രത നിർദേശങ്ങളും ഗാനത്തിൽ ഉൾക്കൊളളിച്ചിട്ടുണ്ട്.

പ്രശസ്തമായ മാളിപ്പാട്ടിന്റെ ഈണത്തിൽ ചിട്ടപ്പെടുത്തിയ ഗാനം ആലപിച്ചിരിക്കുന്നത് യുവഗായകനായ ഷാഫി പുറവൂർ ആണ്. ഇതിനു മുമ്പും സാമൂഹ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ഗാന രചനകൾ നടത്തിയിട്ടുണ്ട് സുരേഷ്.

**

എസ് എം എ രോഗബാധിതനായ ഇവാന്റെ ചികിത്സക്കായ് വൻ തുക സമാഹരിക്കുന്നതിനായ് നാട് ഒറ്റക്കെട്ടായി രംഗത്തിറങ്ങിയപ്പോഴും സുരേഷ് ഗാന രചന നടത്തി കൂടെ ഉണ്ടായിരുന്നു. പ്രശസ്ത ഗായകൻ അരുൺ കല്ലിങ്കൽ പാടിയ ഗാനം അന്ന് വൈറലായി മാറിയിരുന്നു.

സ്ക്കൂൾ പ്രവേശനോത്സവത്തിന് സുരേഷ് രചന നടത്തി ദേവനശ്രീയ ആലപിച്ച ഗാനവും ശ്രദ്ധ നേടിയിരുന്നു. നാടൻപാട്ടു കലാകാരൻ കൂടിയായ സുരേഷ് കഴിഞ്ഞ 16 വർഷമായി വായ്പ്പാട്ട് നാട്ട്യസംഘമെന്ന ട്രൂപ്പും നടത്തിവരുന്നു. ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ മുതുവണ്ണാച്ച സ്വദേശിയാണ്.

ഗാനം കേള്‍ക്കാനായി താഴെ കൊടുത്ത link click** ചെയ്യുക

https://youtu.be/R2Jg1KFhZ6o?feature=shared

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/146710/teachers-song-for-nipa-jagrathakai-goes-viral-at-perambra)