---
title: " ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്  അനിശ്ചിതകാല അവധി"
english_title: "For educational institutions in the district Indefinite leave"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/146804/for-educational-institutions-in-the-district-indefinite-leave"
published_at: "2023-09-16T15:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650579b5753ec_1_ani.jpg"
keywords: []
---

#  ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്  അനിശ്ചിതകാല അവധി

> **Lead Summary:** **പേരാമ്പ്ര:** നിപ രോഗബാധയുടെ പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അനിശ്ചിതകാലത്തേക്ക് അവധി പ്രഖ്യാപിച്ചു.

## Article Content

**പേരാമ്പ്ര:** നിപ രോഗബാധയുടെ പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അനിശ്ചിതകാലത്തേക്ക് അവധി പ്രഖ്യാപിച്ചു.

തിങ്കളാഴച മുതൽ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകം. ഓൺലൈൻ ക്ലാസ്സുകൾ മാത്രം. അങ്കണവാടി , മദ്രസ, ട്യൂഷൻ സെന്റര്‍, കോച്ചിങ് സെന്റര്‍ എന്നിവയ്ക്കും അവധി . പൊതു പരീക്ഷകൾക്ക് മാറ്റമില്ല.

സെപ്റ്റംബർ 18 മുതൽ ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ ഒരു കാരണവശാലും വിദ്യാർത്ഥികളെ വിദ്യഭ്യാസ സ്ഥാപനങ്ങളിൽ വരുത്തരുതെന്ന് കലക്ടർ ഉത്തരവിട്ടു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/146804/for-educational-institutions-in-the-district-indefinite-leave)