---
title: "കല്ലേരി കുട്ടിച്ചാത്തന്‍ ക്ഷേത്രത്തില്‍ ചോറൂണും വെള്ളാട്ടും താല്ക്കാലികമായി നിര്‍ത്തിവെച്ചു "
english_title: "Chorun and Vellat were temporarily stopped at the Kalleri Kuttichathan temple"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/146817/chorun-and-vellat-were-temporarily-stopped-at-the-kalleri-kuttichathan-temple"
published_at: "2023-09-16T15:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650582a296589_1_ariyipp.jpg"
keywords: []
---

# കല്ലേരി കുട്ടിച്ചാത്തന്‍ ക്ഷേത്രത്തില്‍ ചോറൂണും വെള്ളാട്ടും താല്ക്കാലികമായി നിര്‍ത്തിവെച്ചു 

> **Lead Summary:** **പേരാമ്പ്ര: **കല്ലേരി കുട്ടിച്ചാത്തന്‍ ക്ഷേത്രത്തില്‍ ചോറൂണും വെള്ളാട്ടും താല്ക്കാലികമായി നിര്‍ത്തിവെച്ചതായി ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചു.

## Article Content

**പേരാമ്പ്ര: **കല്ലേരി കുട്ടിച്ചാത്തന്‍ ക്ഷേത്രത്തില്‍ ചോറൂണും വെള്ളാട്ടും താല്ക്കാലികമായി നിര്‍ത്തിവെച്ചതായി ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചു.

ആയഞ്ചേരി പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന കല്ലേരി കുട്ടിച്ചാത്തന്‍ ക്ഷേത്രത്തില്‍ നിപ മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതിനാല്‍ കുട്ടികളുടെ ചോറൂണ്, കുട്ടിച്ചാത്തന്‍, ഗുളികന്‍, വെള്ളാട്ട് എന്നിവ ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ ഉണ്ടായിരിക്കുന്നതല്ല.

എന്നാല്‍ ക്ഷേത്രത്തിലെ മറ്റ് പൂജകള്‍ മാറ്റമില്ലാതെ ഉണ്ടായിരിക്കുമെന്നും ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/146817/chorun-and-vellat-were-temporarily-stopped-at-the-kalleri-kuttichathan-temple)