---
title: "പേരാമ്പ്ര പഞ്ചായത്ത് ഭരണസമിതിക്കെതിരെ യുഡിഎഫ് മെമ്പര്‍മാര്‍ നടത്തിയ ആരോപണം അടിസ്ഥാന രഹിതമെന്ന് "
english_title: "The allegation made by the UDF members against the Perampra Panchayat administration is baseless"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/147076/the-allegation-made-by-the-udf-members-against-the-perampra-panchayat-administration-is-baseless"
published_at: "2023-09-17T19:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6507099370405_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# പേരാമ്പ്ര പഞ്ചായത്ത് ഭരണസമിതിക്കെതിരെ യുഡിഎഫ് മെമ്പര്‍മാര്‍ നടത്തിയ ആരോപണം അടിസ്ഥാന രഹിതമെന്ന് 

> **Lead Summary:** **പേരാമ്പ്ര:** പേരാമ്പ്ര ഗ്രാമപഞ്ചായത്ത് ഭരണസമിതിക്കെതിരെ യുഡിഎഫ് മെമ്പര്‍മാര്‍ നടത്തിയ ആരോപണം അടിസ്ഥാന രഹിതവും പഞ്ചായത്തിന്റെ അധികാരപരിധിയില്‍ പെടാത്തതുമായ കാര്യങ്ങളാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രമോദ്.

## Article Content

**പേരാമ്പ്ര:** പേരാമ്പ്ര ഗ്രാമപഞ്ചായത്ത് ഭരണസമിതിക്കെതിരെ യുഡിഎഫ് മെമ്പര്‍മാര്‍ നടത്തിയ ആരോപണം അടിസ്ഥാന രഹിതവും പഞ്ചായത്തിന്റെ അധികാരപരിധിയില്‍ പെടാത്തതുമായ കാര്യങ്ങളാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രമോദ്.

ലൈഫ് ഭവന പദ്ധതിയായാലും ജല്‍ജീവന്‍ മിഷന്‍ പ്രവര്‍ത്തനമായാലും സെക്രട്ടറിയുടെ നിയമനമായാലും പഞ്ചായത്ത് ഭരണസമിതിക്ക് നേരിട്ട് ചെയ്യാന്‍ കഴിയുന്ന കാര്യമല്ല എന്നത് ഏതൊരാള്‍ക്കും അറിയാവുന്നതാണെന്നിരിക്കെ പഞ്ചായത്തിനെതിരെ യുഡിഎഫ് മെമ്പര്‍മാര്‍ നല്‍കിയ പത്രവാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം പറഞ്ഞു.

ഹരിത കര്‍മ്മ സേനയുടെ കാര്യത്തില്‍ തടസ്സവുമായി രംഗത്ത് വന്നത് യുഡിഎഫ് ആണെന്നിരിക്കെ അതും പഞ്ചായത്തിന്റെ തലയില്‍ കെട്ടിയിടാനാണ് യുഡിഎഫ് ശ്രമം.

തുടര്‍ച്ചയായി 100% നികുതി പിരിച്ചും പദ്ധതി പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കിയും തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടെ ജില്ലയ്ക്ക് തന്നെ മാതൃകയാകാവുന്ന നിലയില്‍ രപവര്‍ത്തനങ്ങള്‍ കാഴചവച്ചും പഞ്ചായത്ത് ഭരണസമിതിമുന്നോട്ട് പോകുന്ന സാഹചര്യതതിലാണ് യുഡിഎഫ് ഇത്തരം പ്രചരണങ്ങള്‍ നടത്തുന്നത് എന്നും പ്രസിഡന്റ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/147076/the-allegation-made-by-the-udf-members-against-the-perampra-panchayat-administration-is-baseless)