---
title: "അപകടത്തില്‍പ്പെട്ട് ചികിത്സയിലായിരുന്ന പാണക്കാട് ബഷീറലി തങ്ങള്‍ ആശുപത്രി വിട്ടു "
english_title: "Panakkad Basheerali Thangal, who was undergoing treatment in an accident near Balusherry, left the hospital"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/147113/panakkad-basheerali-thangal-who-was-undergoing-treatment-in-an-accident-near-balusherry-left-the-hospital"
published_at: "2023-09-17T23:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650739540c740_1_apo.JPG"
keywords: []
---

# അപകടത്തില്‍പ്പെട്ട് ചികിത്സയിലായിരുന്ന പാണക്കാട് ബഷീറലി തങ്ങള്‍ ആശുപത്രി വിട്ടു 

> **Lead Summary:** **കോഴിക്കോട് :** ബാലുശ്ശേരിക്കടുത്തു വെച്ച് വാഹനാപകടത്തില്‍പ്പെട്ട് ചികിത്സയിലായിരുന്ന മുസ്ലിം ലീഗ് നേതാവ് പാണക്കാട് ബഷീറലി തങ്ങള്‍ ആശുപത്രി വിട്ടു.

## Article Content

**കോഴിക്കോട് :** ബാലുശ്ശേരിക്കടുത്തു വെച്ച് വാഹനാപകടത്തില്‍പ്പെട്ട് ചികിത്സയിലായിരുന്ന മുസ്ലിം ലീഗ് നേതാവ് പാണക്കാട് ബഷീറലി തങ്ങള്‍ ആശുപത്രി വിട്ടു.

അദ്ദേഹം സഞ്ചരിച്ച കാറിന് കുറുകെ പട്ടി ചാടിയതിനെ തുടര്‍ന്നാണ് അപകടമുണ്ടായത്. ഇന്ന് വൈകിട്ടോടെയാണ് അപകടം സംഭവിച്ചത്.

അദ്ദേഹത്തെ മെടക്കല്ലൂര്‍ മലബാർ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന് നിസ്സാര പരിക്കാണ്. പ്രാഥമിക ചികിത്സ നേടിയ ശേഷം ആശുപത്രി വിട്ടു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/147113/panakkad-basheerali-thangal-who-was-undergoing-treatment-in-an-accident-near-balusherry-left-the-hospital)