---
title: "കേന്ദ്ര ഗവണ്‍മെന്റിന്റെ മൃഗസംരക്ഷണ വിദഗ്ദ്ധ സംഘം നാളെ ജില്ലയിലെത്തും "
english_title: "An animal welfare expert team of the central government will visit the district tomorrow"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/147115/an-animal-welfare-expert-team-of-the-central-government-will-visit-the-district-tomorrow"
published_at: "2023-09-17T23:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65073e1e0ac09_1_virus.JPG"
keywords: []
---

# കേന്ദ്ര ഗവണ്‍മെന്റിന്റെ മൃഗസംരക്ഷണ വിദഗ്ദ്ധ സംഘം നാളെ ജില്ലയിലെത്തും 

> **Lead Summary:** ** കോഴിക്കോട് : **കേന്ദ്ര ഗവണ്‍മെന്റിന്റെ മൃഗസംരക്ഷണ വിദഗ്ദ്ധ സംഘം നാളെ മുതല്‍ സെപ്റ്റംബര്‍ 20 വരെ ജില്ലയില്‍ നിപ ബാധിത പ്രദേശങ്ങളില്‍ വിശദമായ പഠനവും സാമ്പിള്‍ കലക്ഷനും നടത്തുമെന്ന് ജന്തു രോഗ നിയന്ത്രണ പദ്ധതി ജില്ലാ കോര്‍ഡിനേറ്റര്‍ അറിയിച്ചു.

## Article Content

** കോഴിക്കോട് : **കേന്ദ്ര ഗവണ്‍മെന്റിന്റെ മൃഗസംരക്ഷണ വിദഗ്ദ്ധ സംഘം നാളെ മുതല്‍ സെപ്റ്റംബര്‍ 20 വരെ ജില്ലയില്‍ നിപ ബാധിത പ്രദേശങ്ങളില്‍ വിശദമായ പഠനവും സാമ്പിള്‍ കലക്ഷനും നടത്തുമെന്ന് ജന്തു രോഗ നിയന്ത്രണ പദ്ധതി ജില്ലാ കോര്‍ഡിനേറ്റര്‍ അറിയിച്ചു.

നാളെ (സെപ്റ്റംബര്‍ 18) മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ സംഘം പങ്കെടുക്കുമെന്നും കോര്‍ഡിനേറ്റര്‍ അറിയിച്ചു.

മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലുള്ള സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ അനിമല്‍ ഡിസീസസില്‍ നിന്നും കേരള വെറ്ററിനറി ആന്റ് അനിമല്‍ സയന്‍സ് യൂണിവേഴ്സ്റ്റിയില്‍ നിന്നുള്ള ഡോക്ടര്‍മാരും കേന്ദ്ര സംഘത്തോടൊപ്പം ചേരും.

മൃഗസംരക്ഷണ വകുപ്പിന്റെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നിപ കണ്‍ട്രോള്‍ റൂമില്‍ വവ്വാലുകളുമായി ബന്ധപ്പെട്ട സംശയ നിവാരണത്തിനായി9 കോളുകളാണ് ഇന്ന് വന്നതെന്നും കോര്‍ഡിനേറ്റര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/147115/an-animal-welfare-expert-team-of-the-central-government-will-visit-the-district-tomorrow)