---
title: "നിപ പ്രതിരോധം; പൊലീസ് ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം ഇന്ന് "
english_title: "Nipa resistance; Emergency meeting of police officers today"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/147172/nipa-resistance-emergency-meeting-of-police-officers-today"
published_at: "2023-09-18T10:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6507e11e81011_1_police.jpg"
keywords: []
---

# നിപ പ്രതിരോധം; പൊലീസ് ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം ഇന്ന് 

> **Lead Summary:** **പേരാമ്പ്ര: **നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പൊലീസ് ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം ഇന്ന് കോഴിക്കോട് ചേരും.

## Article Content

**പേരാമ്പ്ര: **നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പൊലീസ് ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം ഇന്ന് കോഴിക്കോട് ചേരും.

മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം രാവിലെ 11 മണിക്കാണ് യോഗം നടത്തുക. യോഗം ചേരുക. ആരോഗ്യമന്ത്രി വീണ ജോര്‍ജ്, ജില്ലയുടെ ചുമതലയുള്ള മന്ത്രി പി എ മുഹമ്മദ് റിയാസ് എന്നിവരും യോഗത്തില്‍ പങ്കെടുക്കും. നിപ ബാധിച്ചവരില്‍ നിന്നും സമ്പര്‍ക്കമുണ്ടായ കോണ്‍ടാക്ട് ലിസ്റ്റിലുള്ളവരെ കണ്ടെത്താന്‍ ആരോഗ്യവിഭാഗം പൊലീസിന്റെ കൂടി സഹായം തേടിയിരുന്നു. ഈ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലും യോഗത്തിലുണ്ടാകും. കോഴിക്കോട് സിറ്റിയിലെയും റൂറലിലെയും ഉന്നത ഉദ്യോഗസ്ഥരാണ് യോഗത്തില്‍ പങ്കെടുക്കുക. കോഴിക്കോട് റൂറല്‍ എസ്പി, സിറ്റി പൊലീസ് കമ്മിഷണര്‍, ഡിസിപി, ജില്ലാ കളക്ടര്‍ തുടങ്ങിയവരും യോഗത്തിലുണ്ടാകും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/147172/nipa-resistance-emergency-meeting-of-police-officers-today)