---
title: "മുയിപ്പോത്ത് മോഷണശ്രമം, ഒരു ലക്ഷം രൂപയുടെ നാശനഷ്ടം"
english_title: "Muyipoth robbery attempt, loss of 1 lakh"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/147251/muyipoth-robbery-attempt-loss-of-1-lakh"
published_at: "2023-09-18T13:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65080d3b38fc2_1_moshanam.jpg"
keywords: []
---

# മുയിപ്പോത്ത് മോഷണശ്രമം, ഒരു ലക്ഷം രൂപയുടെ നാശനഷ്ടം

> **Lead Summary:** ** **മുയിപ്പോത്ത് **: ** ചെറുവണ്ണൂരില്‍ മുയിപ്പോത്ത് കഴിഞ്ഞ വര്‍ഷം മോഷണം നടന്ന അതേ വീട്ടില്‍ വീണ്ടും മോഷണശ്രമം. മുയിപ്പോത്തെ മീത്തലെ വായാട്ട് ബിജുവിന്റെ വീട്ടിലാണ് വൈ ഫൈ കട്ട് ചെയ്ത് മോഷണശ്രമം നടന്നത്.

## Article Content

** **മുയിപ്പോത്ത് **: ** ചെറുവണ്ണൂരില്‍ മുയിപ്പോത്ത് കഴിഞ്ഞ വര്‍ഷം മോഷണം നടന്ന അതേ വീട്ടില്‍ വീണ്ടും മോഷണശ്രമം. മുയിപ്പോത്തെ മീത്തലെ വായാട്ട് ബിജുവിന്റെ വീട്ടിലാണ് വൈ ഫൈ കട്ട് ചെയ്ത് മോഷണശ്രമം നടന്നത്.

ശനിയാഴ്ച പുലര്‍ച്ചയോടെയാണ് മോഷണം നടന്നത്. വീടിന്റെ ജനല്‍ ചില്ലുകള്‍ അടിച്ചു തകര്‍ത്തു. ഏകദേശം ഒരു ലക്ഷം രൂപയുടെ അടുത്ത് നാശനഷ്ടം ഉണ്ടാക്കി.

മോഷ്ടാവ് വീടിന്റെ കോംബൗണ്ടില്‍ പ്രവേശിച്ചതിന് ശേഷം വീട്ടിലെ വൈ ഫൈയും കെ എസ് സി ബി കെവയറും കട്ട് ചെയ്തു. വൈ ഫൈ കട്ട് ചെയ്ത ഉടന്‍ തന്നെ സെന്‍സര്‍ വര്‍ക്ക് ചെയ്തതിനാല്‍ വീട്ടിലെ മുഴുവന്‍ ലൈറ്റുകളും ഓണായി. അതിനാല്‍ തന്നെ മോഷ്ടാവിനെ വ്യക്തമായി സി സി ടി വിയില്‍ കാണാന്‍ കഴിയുന്നുണ്ട്.

സംഭവത്തില്‍ മേപ്പയ്യൂര്‍ സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷവും സമാനമായ രീതിയില്‍ ഇവിടെ മോഷണം നടന്നിട്ടുണ്ട്. അന്ന് ഏകദേശം നാല് ലക്ഷം രൂപയുടെ നാശനഷ്ടം വരുത്തിയിട്ടുണ്ടായിരുന്നു.

ഡോഗ് സ്‌കോഡും ഫിംഗര്‍ പ്രിന്റ്  സ്‌പെഷ്യല്‍ സ്‌കോഡും പൊലീസും വന്ന് അന്ന് തെളിവുകള്‍ ശേഖരിച്ചിരുന്നു. എന്നാല്‍ ഈ കേസ് തെളിയിക്കാന്‍ സാധിക്കില്ല എന്ന് പറഞ്ഞ് പൊലീസ് എഴുതിത്തള്ളുകയാണ് ചെയ്തതെന്ന് വീട്ടുടമസ്ഥന്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/147251/muyipoth-robbery-attempt-loss-of-1-lakh)