---
title: "കര്‍ണാടകയില്‍ മലയാളികളുടെ വേറിട്ട പൂക്കളം "
english_title: "Karnataka is a separate flowerbed for the Malayalis"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/147319/karnataka-is-a-separate-flowerbed-for-the-malayalis"
published_at: "2023-09-18T19:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65085304d31e8_1_adf.jpg"
keywords: []
---

# കര്‍ണാടകയില്‍ മലയാളികളുടെ വേറിട്ട പൂക്കളം 

> **Lead Summary:** **പേരാമ്പ്ര: **ഓണാഘോഷം കേരളത്തേക്കാള്‍ ഭംഗിയും ചിട്ടയുമായി കര്‍ണാടക മലയാളികള്‍ ആഘോഷിക്കുന്നു. ബംഗലുരുവിലെ ഗോട്ടിക്കര സായി നന്ദന അപ്പാര്‍ട്ട്‌മെന്റിലെ മലയാളികള്‍ സംഘടിപ്പിച്ച ത്രീഡി ചന്ദ്രയാന്‍ പൂക്കളം ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി.

## Article Content

**പേരാമ്പ്ര: **ഓണാഘോഷം കേരളത്തേക്കാള്‍ ഭംഗിയും ചിട്ടയുമായി കര്‍ണാടക മലയാളികള്‍ ആഘോഷിക്കുന്നു. ബംഗലുരുവിലെ ഗോട്ടിക്കര സായി നന്ദന അപ്പാര്‍ട്ട്‌മെന്റിലെ മലയാളികള്‍ സംഘടിപ്പിച്ച ത്രീഡി ചന്ദ്രയാന്‍ പൂക്കളം ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി.

ഏതാണ്ട് നാലരമണിക്കൂര്‍ നീണ്ട 17 അംഗങ്ങള്‍ അടങ്ങുന്ന കോഴിക്കോട് പേരാമ്പ്രക്കാരന്‍ പ്രജീഷ് കന്നാട്ടിയുടെ നേതൃത്വത്തിലാണ് പൂക്കളം നിര്‍മ്മിച്ചത്.

വ്യത്യസ്തമായ ഈ പൂക്കളം മലയാളികളും ഇതര സംസ്ഥാനക്കാരും ഉള്‍പ്പെടെയുള്ള സന്ദര്‍ശകര്‍ക്ക് കൗതുകമായി. നൂറുകണക്കിനാളുകളാണ് ത്രീഡി ചന്ദ്രയാന്‍ പൂക്കളം കാണാന്‍ അപ്പാര്‍ട്ട്‌മെന്റ് പരിസരത്ത് എത്തിയത്.

ഓണാഘോഷത്തിന്റെ ഭാഗമായി തിരുവാതിര, സംഘനൃത്തം, നാടകം, മറ്റ് വിവിധങ്ങളായ കലാപരി പരിപാടികള്‍ എന്നിവ സംഘടിപ്പിച്ചു. തിരുവനന്തപുരം സ്വദേശിനി സുകന്യ, പത്തനംതിട്ട സ്വദേശിനി പ്രിയ, തുടങ്ങിയവരാണ് കലാപരിപാടികള്‍ക്ക് നേതൃത്വം കൊടുത്തത്.

ഓണാഘോഷം മലയാളികള്‍ ഏറെ സന്തോഷത്തോടെ സംഘടിപ്പിക്കുന്നത് ഇപ്പോള്‍ ബംഗലുരു ഉള്‍പ്പെടെയുള്ള അന്യ സ്ഥലങ്ങളിലും വിദേശങ്ങളിലുമാണ്.

ഓരോ ഓണാഘോഷവും എവിടെയായാലും മലയാളിക്ക് സന്തോഷത്തിന്റെയും സമാധാനത്തിന്റെയും കൂട്ടായ്മയുടെയും ഉത്സവമാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/147319/karnataka-is-a-separate-flowerbed-for-the-malayalis)