---
title: "#Travel difficultpetition | യാത്ര ദുഷ്‌കരം: കലക്ടര്‍ക്ക് നിവേദനവുമായി പട്ടാണിപ്പാറ നിവാസികള്‍"
english_title: "Travel difficult: Residents of Pattanipara petition the Collector"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/147337/travel-difficult-residents-of-pattanipara-petition-the-collector"
published_at: "2023-09-18T20:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65086639c3f0f_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# #Travel difficultpetition | യാത്ര ദുഷ്‌കരം: കലക്ടര്‍ക്ക് നിവേദനവുമായി പട്ടാണിപ്പാറ നിവാസികള്‍

> **Lead Summary:** ** കടിയങ്ങാട്: **കടിയങ്ങാട് - പൂഴിത്തോട് റോഡ് പണിയുമായി ബന്ധപ്പെട്ട് പട്ടാണിപ്പാറ നിവാസികള്‍ പരാതികള്‍ ചൂണ്ടിക്കാട്ടി ജില്ലാ കലക്ടര്‍ക്ക് നിവേദനം നല്‍കി.

## Article Content

** കടിയങ്ങാട്: **കടിയങ്ങാട് - പൂഴിത്തോട് റോഡ് പണിയുമായി ബന്ധപ്പെട്ട് പട്ടാണിപ്പാറ നിവാസികള്‍ പരാതികള്‍ ചൂണ്ടിക്കാട്ടി ജില്ലാ കലക്ടര്‍ക്ക് നിവേദനം നല്‍കി.

പട്ടാണിപ്പാറ മുതല്‍ കടിയങ്ങാട് ഭാഗത്തു അരീക്കല്‍ ചാല്‍ വരെയുള്ള 500 മീറ്റര്‍ ദൂരം ഓവുചാല്‍ നിര്‍മ്മിച്ച് , റോഡിന്റെ ഇരുഭാഗത്തു നിന്നുമുള്ള മഴക്കാലത്തെ ശക്തിയായ വെള്ളക്കുത്ത് നിയന്ത്രിക്കണമെന്നും കുടിപ്പാറ ഭാഗത്ത് റോഡുയര്‍ത്തി ആവശ്യമായ വലിപ്പത്തില്‍ കലുങ്കു നിര്‍മ്മിക്കണമെന്നും കലക്ടര്‍ക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഈ സൗകര്യങ്ങളൊന്നും അനുവദിക്കാതെയാണ് എസ്റ്റിമേറ്റ് തയ്യാറാക്കിയത് എന്നത് ദുരൂഹതയുയര്‍ത്തുന്നുണ്ടെന്നും ജനകീയ സമിതി ചൂണ്ടിക്കാട്ടി. നല്ലൊരു മഴ പെയ്താല്‍ ഇപ്പോള്‍ തന്നെ റോഡു പണിക്ക് കൊണ്ടിട്ട നിര്‍മാണ വസ്തുക്കള്‍ അതിശക്തമായ വെള്ളക്കുത്താല്‍ ഒലിച്ചു പോവുകയാണ്.

ഈ സാഹചര്യത്തില്‍ മേല്‍ സൂചിപ്പിച്ച ആവശ്യങ്ങളും കൂടി അനുവദിച്ച ശേഷം മാത്രമേ റോഡുപണി നടത്താവൂ എന്ന് നാട്ടുകാര്‍ക്കു വേണ്ടി സുകുമാരന്‍ എടത്തുങ്കര നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെടുന്നു.

ആവശ്യങ്ങള്‍ അംഗീകരിക്കാത്തപക്ഷം റോഡു പണി തടയുന്നതുള്‍പ്പെടെയുള്ള ശക്തമായ പ്രക്ഷോഭ പരിപാടികള്‍ കൈക്കൊള്ളുമെന്നും ജനകീയ പ്രതിരോധ സമിതി ഭാരവാഹികളായ സുകുമാരന്‍ എടത്തുങ്കര, ഏ.സി.ശശി എന്നിവര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/147337/travel-difficult-residents-of-pattanipara-petition-the-collector)