---
title: "കെ റെയില്‍ പദ്ധതി അഴിമതിയിലാക്കിയുള്ള ഗൂഡാലോചന; കേരളാ യൂത്ത്ഫ്രണ്ട് "
english_title: "Conspiracy to corrupt K Rail project; Kerala Youth Front"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/14750/conspiracy-to-corrupt-k-rail-project-kerala-youth-front"
published_at: "2021-12-06T19:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ae1381b0ae7_kk.jpg"
keywords: []
---

# കെ റെയില്‍ പദ്ധതി അഴിമതിയിലാക്കിയുള്ള ഗൂഡാലോചന; കേരളാ യൂത്ത്ഫ്രണ്ട് 

> **Lead Summary:** **പേരാമ്പ്ര:** സംസ്ഥാനത്തെ കടുത്ത സാമ്പത്തിക ബാധ്യതയിലേക്ക് കടത്തിവിടുകയും കേരളത്തെ രണ്ടായി വിഭജിക്കുകയും ജനജീവിതം ദുസഹമാക്കുകയും ചെയ്യുന്ന അശാസ്ത്രീയമായ കെ റെയില്‍ പദ്ധതി പദ്ധതിയില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറണമെന്നും വിദഗ്ധരുടെ അഭിപ്രായം മാനിക്കാതെ നടത്തുന്ന ഈ പദ്ധതി തികച്ചും അഴിമതി മാത്രമാണന്നും കേരളാ കോണ്‍ഗ്രസ് സംസ്ഥാന ഉന്നതാധികാര സമിതിയഗം അപു ജോണ്‍ ജോസഫ്.

## Article Content

**പേരാമ്പ്ര:** സംസ്ഥാനത്തെ കടുത്ത സാമ്പത്തിക ബാധ്യതയിലേക്ക് കടത്തിവിടുകയും കേരളത്തെ രണ്ടായി വിഭജിക്കുകയും ജനജീവിതം ദുസഹമാക്കുകയും ചെയ്യുന്ന അശാസ്ത്രീയമായ കെ റെയില്‍ പദ്ധതി പദ്ധതിയില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറണമെന്നും വിദഗ്ധരുടെ അഭിപ്രായം മാനിക്കാതെ നടത്തുന്ന ഈ പദ്ധതി തികച്ചും അഴിമതി മാത്രമാണന്നും കേരളാ കോണ്‍ഗ്രസ് സംസ്ഥാന ഉന്നതാധികാര സമിതിയഗം അപു ജോണ്‍ ജോസഫ്.

കേരളാ യൂത്ത് ഫ്രണ്ട് ജില്ലാ നേതൃയോഗം കോഴിക്കോട് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദേഹം. കേരളാ യൂത്ത്ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് അജിത് മുതിരമല അദ്ധ്യക്ഷത വഹിച്ചു.

യൂത്ത്ഫ്രണ്ട് സംസ്ഥാന ഓഫീസ് ചാര്‍ജ് സെകട്ടറി കെ.വി.കണ്ണന്‍ ഓണ്‍ലൈന്‍ മെമ്പര്‍ഷിപ്പ് ഉത്ഘാടനം ചെയ്തു. പാര്‍ട്ടി ജില്ലാ പ്രസിഡന്റ് പി.എം ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തി.

ഐ.ടി ആന്റ് പ്രഫഷണല്‍ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജെയ്‌സ് ജോണ്‍ വെട്ടിയാര്‍, പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി ഹെലന്‍ ഫ്രാന്‍സിസ്, പാര്‍ട്ടി സംസ്ഥാന സ്റ്റീയറിംഗ് കമ്മിറ്റി മെമ്പര്‍ രാജീവ് തോമസ്, യൂത്ത് ഫ്രണ്ട് സംസ്ഥാന സെക്രട്ടറിമാരായ കരോള്‍ കെ. ജോണ്‍, പി.പി റഫീഖ്, ഷിഗിന്‍ലാല്‍, യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് ജോ സെബാസ്റ്റ്യന്‍ കാഞ്ഞിരത്തിങ്കല്‍, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ അഭിലാഷ് പാലാഞ്ചേരി, ജെഫിന്‍ ഫ്രാന്‍സിസ്, പി.വി മുജീബ് റഹ്മാന്‍ എന്നിവര്‍ പ്രസംഗിച്ചു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/14750/conspiracy-to-corrupt-k-rail-project-kerala-youth-front)