---
title: "യുവതലമുറ മുനീബിനെ മാതൃകയാക്കണം; ടി.ടി ഇസ്മായില്‍ "
english_title: "The younger generation should emulate Muneeb; TT Ismail"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/147523/the-younger-generation-should-emulate-muneeb-tt-ismail"
published_at: "2023-09-19T14:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650969368c06f_1_anum.jpg"
keywords: []
---

# യുവതലമുറ മുനീബിനെ മാതൃകയാക്കണം; ടി.ടി ഇസ്മായില്‍ 

> **Lead Summary:** **പേരാമ്പ്ര **: കക്കാട് മുസ്ലിം ലീഗ് മുനീബ് അനുസ്മരണം സംഘടിപ്പിച്ചു. മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറിടി. ടി ഇസ്മായില്‍ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാമ്പ്ര **: കക്കാട് മുസ്ലിം ലീഗ് മുനീബ് അനുസ്മരണം സംഘടിപ്പിച്ചു. മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറിടി. ടി ഇസ്മായില്‍ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു.

നിസ്വാര്‍ത്ഥമായ രാഷ്ട്രീയ സാമൂഹ്യ പ്രവര്‍ത്തനങ്ങളിലൂടെ സേവനരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച മുനീബിനെപോലെയുള്ള ചെറുപ്പക്കാരെ മാതൃകയാക്കാന്‍ ഇന്നത്തെ യുവ തലമുറതയ്യാറാകണമെന്ന് അദേഹം പറഞ്ഞു.

ജീവിച്ചിരിക്കുന്ന കാലത്ത് യുവത്വം എന്തിനുവേണ്ടി ചെലവഴിച്ചു എന്നതിന്റെ ഉത്തരമാണ് മുനീബിന്റെ സേവന പ്രവര്‍ത്തനങ്ങള്‍ എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്‍.കെ അസീസ് അധ്യക്ഷത വഹിച്ചു.

സി.പി.എ അസീസ്, ആര്‍.കെ മുനീര്‍, ടി.കെ.എ ലത്തീഫ്, എം.കെ.സി കുട്ട്യാലി, കല്ലൂര്‍ മുഹമ്മദലി, പി.സി മുഹമ്മദ് സിറാജ്, ടി.പി മുഹമ്മദ്, ഇ. ഷാഹി, കെ.പി റസാക്ക്, ആര്‍.കെ മുഹമ്മദ്, ആവള ഹമീദ്, ശിഹാബ് കന്നാട്ടി, കെ.സി മുഹമ്മദ്, ബ്ലോക്ക് പഞ്ചായത്ത് അംഗം വാഹീദ പാറമ്മല്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എന്‍.കെ. സല്‍മ, റസ്മിന തങ്കേകണ്ടി, കെ.പി നിയാസ്, കുന്നത്ത് അസീസ്, സി.കെ. ഹാഫിസ്, സക്കീന ഗഫൂര്‍, സെലീന ഷമീര്‍, ബാസിത് എടവരാട്, സി.പി ഹമീദ്, മൊയ്തീന്‍ പേരാമ്പ്ര, കെ.പി യൂസഫ്, പി.പി. സാജിദ് സംസാരിച്ചു. ഡീലക്‌സ് മജീദ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ എന്‍.കെ മുസ്തഫ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/147523/the-younger-generation-should-emulate-muneeb-tt-ismail)