---
title: "ബി.ജെ.പി ഉള്ളിയേരി മണ്ഡലം പ്രഥമ നേതൃയോഗവും സ്ഥാനാരോഹണ ചടങ്ങും നടന്നു "
english_title: "BJP Ulliyeri constituency first leadership meeting and inauguration ceremony was held"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/14755/bjp-ulliyeri-constituency-first-leadership-meeting-and-inauguration-ceremony-was-held"
published_at: "2021-12-06T19:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ae1bf895169_WATER MERK  NEW.JPG"
keywords: []
---

# ബി.ജെ.പി ഉള്ളിയേരി മണ്ഡലം പ്രഥമ നേതൃയോഗവും സ്ഥാനാരോഹണ ചടങ്ങും നടന്നു 

> **Lead Summary:** **ഉളേള്യരി: **ബി.ജെ.പി ഉള്ളിയേരി മണ്ഡലം പ്രഥമ നേതൃയോഗവും പുതുതായി മണ്ഡലം പ്രസിഡന്റായി നിയമിതനായ സുഗീഷ് കൂട്ടാലിടയുടെ സ്ഥാനാരോഹണ ചടങ്ങും ഉള്ളിയേരി സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്നു.

## Article Content

**ഉളേള്യരി: **ബി.ജെ.പി ഉള്ളിയേരി മണ്ഡലം പ്രഥമ നേതൃയോഗവും പുതുതായി മണ്ഡലം പ്രസിഡന്റായി നിയമിതനായ സുഗീഷ് കൂട്ടാലിടയുടെ സ്ഥാനാരോഹണ ചടങ്ങും ഉള്ളിയേരി സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്നു.

ബി.ജെ.പി.സംസ്ഥാന ഉപാദ്ധ്യക്ഷന്‍ പി.രഘുനാഥ് ഉദ്ഘാടനം ചെയ്തു. ബാലുശ്ശേരി നിയോജക മണ്ഡലം മുന്‍ അധ്യക്ഷന്‍ ബബീഷ് ഉണ്ണികുളം അധ്യക്ഷനായി.

ജില്ലാ ഉപാധ്യക്ഷന്‍ ടി.ബാലസോമന്‍, ഉത്തരമേഖല സെക്രട്ടറി എന്‍.പി.രാമദാസ്, ജില്ലാ സെക്രട്ടറി ഷൈനി ജോഷി, സംസ്ഥാന സമിതി അംഗങ്ങളായ അഡ്വ. പത്മനാഭന്‍, രാജേഷ് കായണ്ണ, സുഗീഷ് കൂട്ടാലിട, എം.സി.ശശീന്ദ്രന്‍ ആര്‍.എം.കുമാരന്‍, രാജേഷ് പുത്തഞ്ചേരി, രാജേന്ദ്രന്‍ കുളങ്ങര, എസ്.എല്‍.കിഷോര്‍ കുമാര്‍, ബാബു വടക്കയില്‍, കെ.വി.കുമാരന്‍ എന്നിവര്‍ സംസാരിച്ചു.

ചടങ്ങില്‍ കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിനു കീഴിലുള്ള സെന്റര്‍ ഫോര്‍ കള്‍ച്ചറല്‍ റിസോഴ്‌സ് ആന്‍ഡ് ട്രെയിനിങ്ങ് സീനിയര്‍ ഫെലോഷിപ്പിന് അര്‍ഹനായ പുരുഷു ഉള്ളിയേരിയെ ആദരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/14755/bjp-ulliyeri-constituency-first-leadership-meeting-and-inauguration-ceremony-was-held)