---
title: "മേപ്പയ്യൂര്‍ മാവുള്ളതില്‍ എം കുഞ്ഞികണ്ണന്‍ അന്തരിച്ചു."
english_title: "M Kunhikannan passed away in Mepayyur Maulla."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/147589/m-kunhikannan-passed-away-in-mepayyur-maulla"
published_at: "2023-09-19T20:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6509be8c02108_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# മേപ്പയ്യൂര്‍ മാവുള്ളതില്‍ എം കുഞ്ഞികണ്ണന്‍ അന്തരിച്ചു.

> **Lead Summary:** ** മേപ്പയ്യൂര്‍**: മേപ്പയ്യൂരിലും പരിസര പ്രദേശങ്ങളിലും കമ്യൂണിസ്റ്റ് കര്‍ഷക പ്രസ്ഥാനങ്ങള്‍ കെട്ടിപ്പെടുക്കുന്നതില്‍ നേതൃത്വം നല്‍കിയ മാവുള്ളതില്‍ എം കുഞ്ഞികണ്ണന്‍ അന്തരിച്ചു.

## Article Content

** മേപ്പയ്യൂര്‍**: മേപ്പയ്യൂരിലും പരിസര പ്രദേശങ്ങളിലും കമ്യൂണിസ്റ്റ് കര്‍ഷക പ്രസ്ഥാനങ്ങള്‍ കെട്ടിപ്പെടുക്കുന്നതില്‍ നേതൃത്വം നല്‍കിയ മാവുള്ളതില്‍ എം കുഞ്ഞികണ്ണന്‍ അന്തരിച്ചു.

അവിഭക്ത പാര്‍ട്ടിയുടെ മേപ്പയ്യൂര്‍ ലോക്കല്‍ സെക്രട്ടറിയായിരുന്നു. സിപിഐ ജില്ലാകൗണ്‍സില്‍ അംഗം, കിസാന്‍സഭ നേതാവ്, മേപ്പയ്യൂര്‍ ഗ്രാമ പഞ്ചായത്ത് അംഗം, മേപ്പയ്യൂര്‍ സര്‍വ്വീസ് സഹകരണ ബേങ്ക് ഡയരക്ടര്‍, അര്‍ബന്‍ ബേങ്ക് ഡയരക്ടര്‍, ഹൗസിങ്ങ് സൊസൈറ്റി ഡയരക്ടര്‍, സീനിയര്‍ സിറ്റിസണ്‍ വെല്‍ഫയര്‍ സൊസൈറ്റി സ്ഥാപക പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

1957ല്‍ സ്ഥാപിതമായ മേപ്പയ്യൂര്‍ ഗവ: ഹൈസ്‌ക്കൂളിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. ഭാര്യ കെ സാവിത്രി( റിട്ട. അധ്യാപിക മേപ്പയ്യൂര്‍ ജിവിഎച്ച്എസ്എസ്).

മക്കള്‍ : കെ.എസ് രമേശ്ചന്ദ്ര (അധ്യാപകന്‍ എം ഐ എച്ച് എസ് എസ് പൊന്നാനി, സി പി ഐ കൊയിലാണ്ടി ലോക്കല്‍ സെക്രട്ടറി), സുരേഷ്ചന്ദ്ര (മണി - മെക്കാനിക്ക്).

മരുമക്കള്‍ : അഷിത(അധ്യാപിക ജി എച്ച് എസ് എസ് പന്തലായനി), ഷജില (പന്തലായനി). സഹോദരങ്ങള്‍: പരേതരായ എം കണാരന്‍, ചിരുത.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/147589/m-kunhikannan-passed-away-in-mepayyur-maulla)