---
title: "താലൂക്ക് വികസന സമിതിയുടെ ഇടപെടല്‍ ; കൂരാച്ചുണ്ടിലെ വന്‍ മരം മുറിച്ചു "
english_title: "Intervention of Taluk Development Committee; A huge tree in Koorachund was cut down"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/147595/intervention-of-taluk-development-committee-a-huge-tree-in-koorachund-was-cut-down"
published_at: "2023-09-19T21:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6509c46c9fafd_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# താലൂക്ക് വികസന സമിതിയുടെ ഇടപെടല്‍ ; കൂരാച്ചുണ്ടിലെ വന്‍ മരം മുറിച്ചു 

> **Lead Summary:** **കൂരാച്ചുണ്ട്: **കഴിഞ്ഞ 7 വര്‍ഷമായി മുറിക്കാന്‍ അപേക്ഷ നല്‍കി കാത്തിരുന്ന കൂരാച്ചുണ്ട് കൈതക്കൊല്ലി പാലത്തിനരികിലെ വന്‍മരം മുറിച്ചു.

## Article Content

**കൂരാച്ചുണ്ട്: **കഴിഞ്ഞ 7 വര്‍ഷമായി മുറിക്കാന്‍ അപേക്ഷ നല്‍കി കാത്തിരുന്ന കൂരാച്ചുണ്ട് കൈതക്കൊല്ലി പാലത്തിനരികിലെ വന്‍മരം മുറിച്ചു.

കൊയിലാണ്ടി താലൂക്ക് വികസന സമിതി മുമ്പാകെ വന്ന പരാതി പരിഗണിച്ച് മരം മുറിക്കാന്‍ കൂരാച്ചുണ്ട് ഗ്രാമ പഞ്ചായത്തിനോട് നിര്‍ദ്ദേശം നല്‍കിയിരുന്നു.

പഞ്ചായത്താണു മരം മുറിക്കാനുള്ള തീരുമാനം നടപ്പിലാക്കിയത്. പൊതുമരാമത്ത് പാലത്തിനും സമീപമുള്ള കെട്ടിടങ്ങള്‍ക്കും വൈദ്യുതി ലൈനിനും ട്രാന്‍സ്‌ഫോര്‍മറിനും ഭീഷണിയായിരുന്നു ഈ മരം.

താലൂക്ക് വികസന സമിതി അംഗം രാജന്‍ വര്‍ക്കിയാണു പ്രശ്‌നം സമിതി യോഗത്തില്‍ അവതരിപ്പിച്ചത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/147595/intervention-of-taluk-development-committee-a-huge-tree-in-koorachund-was-cut-down)