---
title: "വേണം റഫീഖിനും കുടുംബത്തിനും നിങ്ങളുടെ സഹായം "
english_title: "We need your help for Rafeeq and his family"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/14762/we-need-your-help-for-rafeeq-and-his-family"
published_at: "2021-12-06T20:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ae2b8ecca2a_WATER MERK  NEW.JPG"
keywords: []
---

# വേണം റഫീഖിനും കുടുംബത്തിനും നിങ്ങളുടെ സഹായം 

> **Lead Summary:** **പേരാമ്പ്ര:** റഫീഖിനു ജീവിക്കാന്‍ കൊതിയുണ്ട്. പക്ഷേ ജീവിതം മുന്നോട്ടു പോകണങ്കെില്‍ നിങ്ങളും സഹായിക്കണം. കുടുംബം പുലര്‍ത്താന്‍ ചെറുപ്രായത്തിലെ വിദേശത്തേക്ക് തിരിച്ച പുളിയോട്ടുമുക്കിലെ പുതിയോട്ടില്‍ റഫീഖ് ഇരു വൃക്കകളും തകരാറിലായാണ് നാട്ടിലെത്തിയത്.

## Article Content

**പേരാമ്പ്ര:** റഫീഖിനു ജീവിക്കാന്‍ കൊതിയുണ്ട്. പക്ഷേ ജീവിതം മുന്നോട്ടു പോകണങ്കെില്‍ നിങ്ങളും സഹായിക്കണം. കുടുംബം പുലര്‍ത്താന്‍ ചെറുപ്രായത്തിലെ വിദേശത്തേക്ക് തിരിച്ച പുളിയോട്ടുമുക്കിലെ പുതിയോട്ടില്‍ റഫീഖ് ഇരു വൃക്കകളും തകരാറിലായാണ് നാട്ടിലെത്തിയത്.

പ്രവാസ ജീവിതത്തിനിടെ സ്വരുക്കൂട്ടിയ പണമുള്‍പ്പെടെ ചികിത്സക്ക് മുടക്കി. അടിയന്തരമായി വൃക്ക മാറ്റിവെച്ചാല്‍ മാത്രമേ റഫീഖിന്റെ ജീവന്‍ രക്ഷിക്കാന്‍ സാധിക്കൂ എന്നാണ് ഡോക്ടര്‍മാര്‍ വിധിയെഴുതിയത്.

എന്നാല്‍ 40 ലക്ഷം രൂപ എന്നത് റഫീഖിനും കുടുംബത്തിനും താങ്ങാവുന്നതിലപ്പുറത്താണ്. പ്രായമായ ഉമ്മയും ഭാര്യയും വിദ്യാര്‍ത്ഥികളായ രണ്ട് മക്കളും അടങ്ങിയ റഫീഖിന്റെ കുടുംബത്തിന് ഈ വലിയ തുക കണ്ടെത്താന്‍ സാധിക്കാത്തതു കൊണ്ട് നാട്ടുകാര്‍ സഹായ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്.

പഞ്ചാബ് നാഷണല്‍ ബാങ്ക് പേരാമ്പ്ര ശാഖയില്‍ 433600010311 2448 എന്ന നമ്പറില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട് (lFSC code PUNB0433600 ). കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. എച്ച്. സുരേഷ് ചെയര്‍മാനായും എം.കെ. അസീസ് കണ്‍വീനറായും അസീസ് ഇല്ലത്ത് ട്രഷററായുമാണ് കമ്മിറ്റി രൂപീകരിച്ചത്. ഫോണ്‍: 9446645885 .

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/14762/we-need-your-help-for-rafeeq-and-his-family)