---
title: "വഖഫ് സംരക്ഷണ പരിപാടി: വിളംബര ജാഥയുമായി നൊച്ചാട് മുസ്‌ലിം യൂത്ത് ലീഗ്"
english_title: "Waqf protection program: Nochchad Muslim Youth League with a proclamation march"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/14769/waqf-protection-program-nochchad-muslim-youth-league-with-a-proclamation-march"
published_at: "2021-12-06T21:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ae330fdecd8_WATER MERK  NEW.JPG"
keywords: []
---

# വഖഫ് സംരക്ഷണ പരിപാടി: വിളംബര ജാഥയുമായി നൊച്ചാട് മുസ്‌ലിം യൂത്ത് ലീഗ്

> **Lead Summary:** ** നൊച്ചാട്:** ഡിസംബര്‍ 9ന് കോഴിക്കോട് നടക്കുന്ന വഖഫ് സംരക്ഷണ പരിപാടിയുടെ പ്രചരണാര്‍ത്ഥം നൊച്ചാട് പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി മുളിയങ്ങല്‍ മുതല്‍ വെള്ളിയൂര്‍ വരെ വിളംബര ജാഥ നടത്തി.

## Article Content

** നൊച്ചാട്:** ഡിസംബര്‍ 9ന് കോഴിക്കോട് നടക്കുന്ന വഖഫ് സംരക്ഷണ പരിപാടിയുടെ പ്രചരണാര്‍ത്ഥം നൊച്ചാട് പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി മുളിയങ്ങല്‍ മുതല്‍ വെള്ളിയൂര്‍ വരെ വിളംബര ജാഥ നടത്തി.

സമാപന സമ്മേളനം നൊച്ചാട് പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് ടി.പി.നാസര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് വി.എന്‍.നൗഫല്‍ അദ്ധ്യക്ഷനായി.

മണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് പി.സി സിറാജ്, സലിം മിലാസ്, റസാഖ് കല്ലോത്ത്, ടി.പി അഷ്‌റഫ്, ലുബൈബ്, മജീദ് ചേനോളി, അന്‍വര്‍ ഷാ നൊച്ചാട്, 'ടി.പി അനസ്, സത്താര്‍ മുളിയങ്ങല്‍, ജസീല്‍ ചാലിക്കര എന്നിവര്‍ സംസാരിച്ചു.

വിളംബര ജാഥ പതാക പ്രവാസി ലീഗ് മണ്ഡലം പ്രസിഡണ്ട് മമ്മു മുളിയങ്ങല്‍ കൈമാറി. സല്‍മാന്‍ വല്യക്കോട്, പി.പി മുസ്ഥഫ, എം.പി സജാദ്, ഹസീബ് ചേനോളി, കെ റഷീദ്, മനാഫ്, റഷീദ് കുന്നുമ്മല്‍, ഷാഫി മാറാടി, ഉബൈദ് ചെറുവറ്റ, സലീല്‍, ആശിഖ് ചാലിക്കര, ലത്തിഫ് വെള്ളിയൂര്‍, സിറാജ് കല്പത്തൂര്‍, സി.എം നിസാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ജനറല്‍ സെക്രട്ടറി ഗഫൂര്‍ വാല്യക്കോട് സ്വാഗതവും ട്രഷറര്‍ കെ.എം ശാമില്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/14769/waqf-protection-program-nochchad-muslim-youth-league-with-a-proclamation-march)