---
title: "#maddog| കല്ലൂരില്‍ പേപ്പട്ടിയേയും കടിയേറ്റ നായയേയും കണ്ടെത്താനായില്ല"
english_title: "#maddog and the bitten dog could not be found in #Kallur #changaroth"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/147731/maddog-and-the-bitten-dog-could-not-be-found-in-kallur-changaroth"
published_at: "2023-09-20T14:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650ab8963a1bc_Maddog_2.jpg"
keywords: []
---

# #maddog| കല്ലൂരില്‍ പേപ്പട്ടിയേയും കടിയേറ്റ നായയേയും കണ്ടെത്താനായില്ല

> **Lead Summary:** **പേരാമ്പ്ര : **കല്ലൂരില്‍ ഇന്ന് കാലത്ത് അക്രമണം നടത്തിയ നായയേയും കടിയേറ്റ നായയേയും കണ്ടെത്താനായില്ല. കാലത്ത് ഒന്‍പത് മണിയോടെയാണ് കല്ലൂര്‍ കാവിന് സമീപം പേപ്പട്ടി തെരുവ് നായയെ അക്രമിക്കുകയും ബൈക്ക് യാത്രികനായ യുവാവിനെയും അക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തത്.

## Article Content

**പേരാമ്പ്ര : **കല്ലൂരില്‍ ഇന്ന് കാലത്ത് അക്രമണം നടത്തിയ നായയേയും കടിയേറ്റ നായയേയും കണ്ടെത്താനായില്ല. കാലത്ത് ഒന്‍പത് മണിയോടെയാണ് കല്ലൂര്‍ കാവിന് സമീപം പേപ്പട്ടി തെരുവ് നായയെ അക്രമിക്കുകയും ബൈക്ക് യാത്രികനായ യുവാവിനെയും അക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തത്.

നായ എങ്ങോട്ടാണ് ഓടി മറിഞ്ഞതെന്ന് വ്യക്തമല്ല. ചുവപ്പ് നിറത്തിലുള്ളതാണ് നായയെന്ന് നാട്ടുകാര്‍ പറഞ്ഞു. ഗ്രാമ പഞ്ചായത്ത് അംഗം കെ. സുമതിയുടെ നേതൃത്വത്തില്‍ വെറ്റിനറി സര്‍ജന്‍ ഡോ. എസ്.ആര്‍ അശ്വതിയും സംഘവും സ്ഥലത്തെത്തിയിരുന്നു.

കടിയേറ്റ നായയെ പിടികൂടി കൂട്ടിലാക്കി പരിശോധന നടത്താനായി നായയെ അന്വേഷിച്ചെങ്കിലും അതിനെയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. നാട്ടുകാര്‍ ചേര്‍ന്ന് രണ്ട് നായകള്‍ക്കുമായി തിരച്ചില്‍ നടത്തി വരുകയാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/147731/maddog-and-the-bitten-dog-could-not-be-found-in-kallur-changaroth)