---
title: "#OnamBamber |ഓണം ബമ്പർ ലോട്ടറിയുടെ ഭാഗ്യശാലിയെ തിരിച്ചറിഞ്ഞു"
english_title: "Onam Bamber Lottery Winner Identified"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/147762/onam-bamber-lottery-winner-identified"
published_at: "2023-09-20T17:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650adc576d9f0_1_ayu.jpg"
keywords: []
---

# #OnamBamber |ഓണം ബമ്പർ ലോട്ടറിയുടെ ഭാഗ്യശാലിയെ തിരിച്ചറിഞ്ഞു

> **Lead Summary:** **തിരുവനന്തപുരം:** ഓണം ബമ്പർ ലോട്ടറിയുടെ ഒന്നാം സമ്മാനം നേടിയ ടിക്കറ്റ് വാങ്ങിയത് കോയമ്പത്തൂർ അന്നൂർ സ്വദേശി നടരാജൻ. TE230662 എ... TE230662 എന്ന ടിക്കറ്റിനാണ് സമ്മാനം.

## Article Content

**തിരുവനന്തപുരം:** ഓണം ബമ്പർ ലോട്ടറിയുടെ ഒന്നാം സമ്മാനം നേടിയ ടിക്കറ്റ് വാങ്ങിയത് കോയമ്പത്തൂർ അന്നൂർ സ്വദേശി നടരാജൻ. TE230662 എ... TE230662 എന്ന ടിക്കറ്റിനാണ് സമ്മാനം.

വാളയാറിലെ ഏജൻസിയിൽനിന്ന് ചെറുകിട കച്ചവടക്കാരനായ ഇയാൾ നാലു ദിവസം മുൻപ് വാങ്ങിയ 10 ടിക്കറ്റുകളിൽ ഒന്നാണ് സമ്മാനാർഹമായത്.

TH305041, TL894358, TC708749, TA781521, TD166207, TB398415, TB127095, TC320948,TB515087, TJ410906, TC946082, TE421674, TC287627, TE220042, TC151097, TG 381795, TH 314711, TG 496751, TB 617215 എന്നീ നമ്പറുകൾക്കാണ് രണ്ടാം സമ്മാനമായ 1 കോടി രൂപ വീതം ലഭിച്ചത്.

തിരുവോണം ബമ്പര്‍ നറുക്കെടുപ്പ് നാളെ. ഇന്നലെ വരെ എഴുപത്തിയൊന്നര ലക്ഷം ടിക്കറ്റുകള്‍ വിറ്റഴിഞ്ഞെന്നാണ് കണക്ക്. തിരുവോണം ബമ്പര്‍ വില്‍പ്പനയിലെ സര്‍വകാല റെക്കോര്‍ഡാണിത്. പതിനഞ്ച് കോടിയില്‍ നിന്ന് സമ്മാന തുക 25 കോടിയായി ഉയര്‍ത്തിയ കഴിഞ്ഞ വര്‍ഷം 6655914 ടിക്കറ്റുകളാണ് വിറ്റത്.

മുന്‍ വര്‍ഷങ്ങളെക്കാള്‍ സമ്മാനങ്ങളുടെ എണ്ണം കൂട്ടിയതാണ് ഇക്കൊല്ലം റെക്കോര്‍ഡ് കണക്കിലെത്തിച്ചത്. ഇത്തവണ ലോട്ടറിയെടുത്ത ഇതരസംസ്ഥാനക്കാരുടെ എണ്ണത്തിലും വന്‍ വര്‍ധനയുണ്ട്.

ഇതര സംസ്ഥാനക്കാരെ ലക്ഷ്യമിട്ട് ലോട്ടറി വകുപ്പ് ഇറക്കിയ ഹിന്ദി, ബംഗാളി, ആസാമിസ് ഭാഷകളിലുള്ള പരസ്യവും ഫലം കണ്ടെന്നത് ഇതിലൂടെ വ്യക്തമാണ്. ബമ്പര്‍ വില്‍പ്പന അവസാന ദിവസങ്ങളിൽ എത്തിയപ്പോൾകടകളില്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.

ഒറ്റയ്ക്ക് ടിക്കറ്റ് എടുക്കുന്നവര്‍ക്കൊപ്പം തന്നെ ഷെയറിട്ട് ടിക്കറ്റെടുത്തവരും ഏറെയാണ്. കുടുംബശ്രീ പ്രവർത്തകരും മറ്റ് സംഘങ്ങളിൽ പെട്ടവരും കൂട്ടായി ടിക്കറ്റുകൾ എടുത്തിരുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/147762/onam-bamber-lottery-winner-identified)