---
title: "#accident |പാറക്കടവിൽ കാർ നിയന്ത്രണം വിട്ടു തലകീഴായി മറിഞ്ഞു; അഞ്ചു പേർക്ക് പരിക്ക് "
english_title: "The car lost control and overturned at Parakadav; Five people were injured"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/147777/the-car-lost-control-and-overturned-at-parakadav-five-people-were-injured"
published_at: "2023-09-20T18:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650af1238fd21_1_acar.JPG"
keywords: []
---

# #accident |പാറക്കടവിൽ കാർ നിയന്ത്രണം വിട്ടു തലകീഴായി മറിഞ്ഞു; അഞ്ചു പേർക്ക് പരിക്ക് 

> **Lead Summary:** **പാലേരി :** കുടുംബം സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് വൈദ്യുത പോസ്റ്റിൽ ഇടിച്ചു മറിഞ്ഞു. അഞ്ചു പേർക്ക് പരിക്കുണ്ട്. പാലേരി പാറക്കടവിൽ ഇന്ന് കാലത്ത് 9 മണിയോടെയാണ് അപകടമുണ്ടായത്.

## Article Content

**പാലേരി :** കുടുംബം സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് വൈദ്യുത പോസ്റ്റിൽ ഇടിച്ചു മറിഞ്ഞു. അഞ്ചു പേർക്ക് പരിക്കുണ്ട്. പാലേരി പാറക്കടവിൽ ഇന്ന് കാലത്ത് 9 മണിയോടെയാണ് അപകടമുണ്ടായത്.

കുറ്റ്യാടിയിൽ നിന്നും രണ്ടു കുട്ടികൾ ഉൾപ്പെടെ കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്.

രണ്ടു കുട്ടികൾ ഉൾപ്പെടെ അഞ്ച് പേരാണ് കാറിൽ ഉണ്ടായിരുന്നത്. ഇവരെ നിസ്സാര പരിക്കുകളോടെ കുറ്റ്യാടിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/147777/the-car-lost-control-and-overturned-at-parakadav-five-people-were-injured)