---
title: "ഭിന്നശേഷികാരനായ വിദ്യാര്‍ത്ഥിയുടെ വീട് സന്ദര്‍ശിച്ച് അധികൃതര്‍"
english_title: "The authorities visited the house of differently-abled student"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/147806/the-authorities-visited-the-house-of-differently-abled-student"
published_at: "2023-09-20T20:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650b0c04ce720_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# ഭിന്നശേഷികാരനായ വിദ്യാര്‍ത്ഥിയുടെ വീട് സന്ദര്‍ശിച്ച് അധികൃതര്‍

> **Lead Summary:** ** ചക്കിട്ടപാറ: **ഭിന്നശേഷികാരനായ വിദ്യാര്‍തഥിയുടെ വീട് സന്ദര്‍ശിച്ച് പഞ്ചായത്ത് അധികൃതരും ബിആര്‍സി പ്രവര്‍ത്തകരും.

## Article Content

** ചക്കിട്ടപാറ: **ഭിന്നശേഷികാരനായ വിദ്യാര്‍തഥിയുടെ വീട് സന്ദര്‍ശിച്ച് പഞ്ചായത്ത് അധികൃതരും ബിആര്‍സി പ്രവര്‍ത്തകരും.

ചക്കിട്ടപാറ ഗ്രാമപഞ്ചായത്തില്‍ മുതുകാട് ഏഴാം വാര്‍ഡില്‍ താമസിക്കുന്ന ഭിന്നശേഷി വിദ്യാര്‍ത്ഥിയായ ഗൗതം കൃഷ്ണയുടെ വീടാണ് അധികൃതര്‍ സന്ദര്‍ശിച്ചത്.

ജന്മനാ ഭിന്നശേഷികാരനായ ഗൗതം ചെമ്പനോട സെന്റ് ജോസ്ഫ് ഹൈസ്‌കൂളില്‍ 9 ക്ലാസ് വിദ്യാര്‍ത്ഥിയാണ്. കഴിഞ്ഞ വര്‍ഷം അമ്മ മരണപ്പെട്ടതോടെ വീട്ടില്‍ ആളില്ലതായി.

ഇതോടെ അച്ചനു ജോലിക്ക് പോവാന്‍ സാധിക്കാതായി. ഇവരുടെ ദുരിതം അറിഞ്ഞുകൊണ്ട് പേരാമ്പ്ര ബി.ആര്‍.സി യും ചക്കിട്ടപാറ ഗ്രാമപഞ്ചായത്തും വീട് നിര്‍മ്മിച്ച് നല്‍കുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.

ഇതിന്റെ ഭാഗമായാണ് വീട് സന്ദര്‍ശനം നടന്നത്. ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍, പി.പി ലിനീഷ്(സി ആര്‍ സി സി), വി.പി നിത(ബി പി ഒ, പേരാമ്പ്ര ബി ആര്‍ സി), പി.കെ ഹിമ(സി ആര്‍ സി സി), എല്‍.വി രഞ്ജിത്ത്(സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍), ലിമേഷ് (ട്രെയിനര്‍) എന്നിവര്‍ കൂടയുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/147806/the-authorities-visited-the-house-of-differently-abled-student)