---
title: "കല്പത്തൂരിലും തെരുവ് നായയുടെ പരാക്രമം "
english_title: "The prowess of a stray dog in Kalpattur too"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/147895/the-prowess-of-a-stray-dog-in-kalpattur-too"
published_at: "2023-09-21T11:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650bd6feaef61_1_dog.JPG"
keywords: []
---

# കല്പത്തൂരിലും തെരുവ് നായയുടെ പരാക്രമം 

> **Lead Summary:** **പേരാമ്പ്ര:** കല്പത്തൂരിലും തെരുവ് നായയുടെ പരാക്രമം. പിഞ്ച് ബാലനും വീട്ടമ്മക്കും ഉൾപ്പെടെ കടിയേറ്റു.

## Article Content

**പേരാമ്പ്ര:** കല്പത്തൂരിലും തെരുവ് നായയുടെ പരാക്രമം. പിഞ്ച് ബാലനും വീട്ടമ്മക്കും ഉൾപ്പെടെ കടിയേറ്റു.

ഇന്നലെ ഉച്ചയോടെയും വൈകിട്ടുമായാണ് ഇവർക്ക് നായയുടെ കടിയേറ്റത്. കല്പത്തൂർ പുത്തൻ പുരയിൽ രാഗേഷ് (45) മകൻ ആഗ്നേയ് (9) എന്നിവർക്ക് അക്രമണത്തിൽ പരുക്കേറ്റു ആഗ്നേയ് വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുമ്പോഴാണ് നായയുടെ അക്രമമുണ്ടായത്.

മകനെ രക്ഷിക്കുന്നതിനിടയിൽ രാഗേഷിനും കടിയേറ്റു. ഇരുവരും പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സ തേടി.

കല്പത്തൂർ പൈക്കാട്ട് ഭാഗത്ത് വീട്ടുമുറ്റത്തേക്ക് ഓടി എത്തിയ നായയെ കണ്ട് ഭയന്നോടിയ വീട്ടമ്മ വീഴുകയായിരുന്നു. ഇവരെ നായ അക്രമിക്കാനൊരുങ്ങിയപ്പോൾ നിലവിളി കേട്ട് ഓടിയെത്തിയ വീട്ടുകാർ ക്രൂരമായ അക്രമണത്തിൽ നിന്നും രക്ഷിക്കുകയായിരുന്നു.

ഇവരും കോഴിക്കോട് മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സ തേടി. കല്പത്തൂർ കനാൽ റോഡിൽ രണ്ട് ബൈക്ക് യാത്രികരുടെ പുറകെ നായ ഓടിയ സംഭവവും ഉണ്ടായിട്ടുണ്ട്. ഇവിടെ ജനങ്ങളാകെ പരിഭ്രാന്തിയിലാണ്.

ഇന്നലെ കല്ലൂർ ചേനായി ഭാഗങ്ങളിൽ തെരുവ് നായയുടെ പരാക്രമം ഉണ്ടായിരുന്നു. വളർത്തു മൃഗങ്ങൾക്കും ആളുകൾക്കും പരുക്കേറ്റിരുന്നു. രാത്രിയോടെ നായയെ നാട്ടുകാർ ചേർന്ന് തല്ലി കൊല്ലുകയായിരുന്നു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/147895/the-prowess-of-a-stray-dog-in-kalpattur-too)