---
title: "24 സാമ്പിളുകള്‍ കൂടി നെഗറ്റീവ്; ചികിത്സയിലുള്ളവരുടെ ആരോഗ്യനില തൃപ്തികരം "
english_title: "24 more samples were negative; The health status of those undergoing treatment is satisfactory"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/147956/24-more-samples-were-negative-the-health-status-of-those-undergoing-treatment-is-satisfactory"
published_at: "2023-09-21T14:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650c01e32c750_1_veena.JPG"
keywords: []
---

# 24 സാമ്പിളുകള്‍ കൂടി നെഗറ്റീവ്; ചികിത്സയിലുള്ളവരുടെ ആരോഗ്യനില തൃപ്തികരം 

> **Lead Summary:** **പേരാമ്പ്ര: **സംസ്ഥാനത്ത് നിപ ഭീതി ഒഴിയുന്നു. പരിശോധനയ്ക്കയച്ച 24 സാമ്പിളുകള്‍ കൂടി നെഗറ്റീവായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

## Article Content

**പേരാമ്പ്ര: **സംസ്ഥാനത്ത് നിപ ഭീതി ഒഴിയുന്നു. പരിശോധനയ്ക്കയച്ച 24 സാമ്പിളുകള്‍ കൂടി നെഗറ്റീവായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

മൂന്ന് സാമ്പിളുകളുടെ ഫലം കൂടി വരാനുണ്ട്. ഇതുവരെ 352 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

സമ്പര്‍ക്കപ്പട്ടികയിലുള്ള 980 പേരാണ് ഐസൊലേഷനിലുള്ളത്. ചികിത്സയിലുള്ള 9 വയസുകാരന്റെ ആരോഗ്യനില കൂടുതല്‍ മെച്ചപ്പെട്ടു.

ചികിത്സയിലുള്ള മറ്റുള്ളവരുടേയും ആരോഗ്യനില തൃപ്തികരമാണ്. അതേസമയം നിപ പ്രതിരോധത്തിന്റെ ഭാഗമായി രാവിലെ കോര്‍ കമ്മിറ്റി യോഗം ചേര്‍ന്നു.

ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ അധ്യക്ഷതയിലായിരുന്നു യോഗം. മന്ത്രി ഓണ്‍ലൈനായി യോഗത്തില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/147956/24-more-samples-were-negative-the-health-status-of-those-undergoing-treatment-is-satisfactory)