---
title: "വയനാട് ബദല്‍ റോഡ് കോഴിക്കോട് ജില്ലയിലും സര്‍വ്വേ നടത്തണം "
english_title: "Wayanad alternative road should also be surveyed in Kozhikode district"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/147988/wayanad-alternative-road-should-also-be-surveyed-in-kozhikode-district"
published_at: "2023-09-21T16:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650c1f30e3ea6_1_poozhi.jpg"
keywords: []
---

# വയനാട് ബദല്‍ റോഡ് കോഴിക്കോട് ജില്ലയിലും സര്‍വ്വേ നടത്തണം 

> **Lead Summary:** **ചെമ്പനോട : **പൂഴിത്തോട് പടിഞ്ഞാറത്തറ വയനാട് ബദല്‍ റോഡിനായി വയനാട് ജില്ല ഭരണകൂടം കോഴിക്കോട് ജില്ല അതിര്‍ത്തിവരെ സര്‍വ്വേ നടത്തിയ സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയിലും സര്‍വ്വേ നടത്തണമെന്ന് ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് ഭരണ സമിതി ആവശ്യപ്പെട്ടു.

## Article Content

**ചെമ്പനോട : **പൂഴിത്തോട് പടിഞ്ഞാറത്തറ വയനാട് ബദല്‍ റോഡിനായി വയനാട് ജില്ല ഭരണകൂടം കോഴിക്കോട് ജില്ല അതിര്‍ത്തിവരെ സര്‍വ്വേ നടത്തിയ സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയിലും സര്‍വ്വേ നടത്തണമെന്ന് ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് ഭരണ സമിതി ആവശ്യപ്പെട്ടു.

പ്രസിഡന്റ് കെ. സുനിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി.കെ. ശശി അവതരിപ്പിച്ച പ്രമേയം എ.കെ. ജോസുകുട്ടി പിന്താങ്ങി.

1990-ല്‍ അനുമതി ലഭിച്ച പ്രസ്തുത റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ 1994 ല്‍ ആരംഭിച്ചതാണ്. അന്ന് ജില്ലയുടെ വനാതിര്‍ത്തിവരെ റോഡ് നിര്‍മ്മാണവും നടത്തിയിട്ടുണ്ട്.

പൂഴിത്തോട്ടില്‍ നിന്ന് പടിഞ്ഞറത്തറ എത്തിച്ചേരാന്‍ 27.225 കിലോമീറ്ററാണ് പ്രസ്തുത റോഡിന് ദൂരമുള്ളത്. 8.885 കിലോമീറ്റര്‍ ദൂരം കോഴിക്കോട് ജില്ലയിലും 18.340 കിലോമീറ്റര്‍ വയനാട് ജില്ലയിലുമാണ്. ഇതില്‍ 12.940 കിലോമീറ്റര്‍ ദൂരം മാത്രമാണ് വനഭൂമിയിലൂടെ കടന്ന് പോവുന്നത്.

പുതിയ സര്‍വ്വേ പ്രകാരം വനഭുമിയിലൂടെയുള്ള പാതയുടെ ദൂരം കുറക്കാമെന്നാണ് കണക്ക് കൂട്ടുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് വയനാട് ജില്ല ഭരണകൂടം കഴിഞ്ഞ ദിവസം വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ കോഴിക്കോട് ജില്ല അതിര്‍ത്തവരെ സര്‍വ്വേ നടത്തിയത്. ഈ സാചര്യത്തില്‍ ജില്ലയിലും സര്‍വ്വേ നടത്തണമെന്നാണ് ആവശ്യം.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/147988/wayanad-alternative-road-should-also-be-surveyed-in-kozhikode-district)