---
title: "ഉന്നത വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡ് വിതരണം ചെയ്തു "
english_title: "Cash awards were distributed to top winners"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/148137/cash-awards-were-distributed-to-top-winners"
published_at: "2023-09-22T10:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650d255d4fcda_1_momo.JPG"
keywords: []
---

# ഉന്നത വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡ് വിതരണം ചെയ്തു 

> **Lead Summary:** ** മേപ്പയ്യൂര്‍:** സമസ്ത പൊതുപരീക്ഷയില്‍ അഞ്ചാം ക്ലാസില്‍ നിന്നും ഉന്നത വിജയം നേടിയ വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡ് വിതരണം ചെയ്തു.

## Article Content

** മേപ്പയ്യൂര്‍:** സമസ്ത പൊതുപരീക്ഷയില്‍ അഞ്ചാം ക്ലാസില്‍ നിന്നും ഉന്നത വിജയം നേടിയ വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡ് വിതരണം ചെയ്തു.

കെ.കെ റബീഹ്, എ.കെ ഹാനിഷ് മുഹമ്മദ്, കെ സഹല്‍ എന്നീ വിദ്യാര്‍ത്ഥികള്‍ക്ക് കെ.കെ മൊയ്തീന്‍, കെ.കെ ഇബ്രായി എന്നിവരുടെ സ്മരണയ്ക്കായി കോരമ്മന്‍കണ്ടി ഫാമിലി ചാരിറ്റബിള്‍ ട്രസ്റ്റ് (കെ.എഫ്.സി.ടി) ഏര്‍പ്പെടുത്തിയ മൊമന്റോയും ക്യാഷ് അവാര്‍ഡുമാണ് വിതരണം ചെയ്തത്.

കെ.കെ ഹസീബ് അധ്യക്ഷത വഹിച്ച ചടങ്ങ് ഇല്യാസ് മൗലവി ഉദ്ഘാടനം ചെയ്തു. എം മൊയ്തീന്‍, കെ അബ്ദുറഹിമാന്‍, സി.എം അമ്മദ് എന്നിവര്‍ ഉപഹാരസമര്‍പ്പണം നടത്തി.

കെ.കെ മുനീര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ കെ അമീര്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/148137/cash-awards-were-distributed-to-top-winners)