---
title: "കുന്നത്ത് അരിയന്‍ പൊതു പ്രവര്‍ത്തകര്‍ക്ക് മാതൃക "
english_title: "Kunnath Ariyan is a role model for public activists"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/148158/kunnath-ariyan-is-a-role-model-for-public-activists"
published_at: "2023-09-22T11:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650d34733cafd_1_ariyann.JPG"
keywords: []
---

# കുന്നത്ത് അരിയന്‍ പൊതു പ്രവര്‍ത്തകര്‍ക്ക് മാതൃക 

> **Lead Summary:** **നടുവണ്ണൂര്‍:** പ്രമുഖ സ്വാതന്ത്രസമര സേനാനിയും കോണ്‍ഗ്രസ്സ് നേതാവും ഗ്രാമ പഞ്ചായത്ത് അംഗവും സഹകാരിയുമായിരുന്ന കുന്നത്ത് അരിയന്റെ എട്ടാം ചരമവാര്‍ഷികം ആചരിച്ചു.

## Article Content

**നടുവണ്ണൂര്‍:** പ്രമുഖ സ്വാതന്ത്രസമര സേനാനിയും കോണ്‍ഗ്രസ്സ് നേതാവും ഗ്രാമ പഞ്ചായത്ത് അംഗവും സഹകാരിയുമായിരുന്ന കുന്നത്ത് അരിയന്റെ എട്ടാം ചരമവാര്‍ഷികം ആചരിച്ചു.

കരുവണ്ണൂരില്‍ അനുസ്മരണ സമിതിയുടെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു.

നിപ്പ പ്രോട്ടോകോള്‍ നിലനില്‍ക്കുന്നതിനാല്‍ പൊതു സമ്മേളനം പിന്നീട് നടത്തുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ അറിയിച്ചു.

പരിപാടിയുടെ ഉദ്ഘാടനം നടുവണ്ണൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്റ് കെ. രാജീവന്‍ നിര്‍വ്വഹിച്ചു. മനോജ് അഴകത്ത് അധ്യക്ഷത വഹിച്ചു.

നടുവണ്ണൂര്‍ മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡന്റ് എ.പി. ഷാജി, യുഡിഎഫ് കണ്‍വീനര്‍ അഷറഫ് മങ്ങര, ഷബീര്‍ നിടുങ്ങണ്ടി, പി. നാരായണന്‍, സിദ്ധിഖ് കരുവണ്ണൂര്‍, ശങ്കരന്‍ പുതുക്കുടി, പി. കുഞ്ഞിരാമന്‍, കെ. ഹരികൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/148158/kunnath-ariyan-is-a-role-model-for-public-activists)