---
title: "#Nipah | നിപ ഏഴ് സാമ്പിളുകള്‍ കൂടി നെഗറ്റീവ്; ഇനി അറിയാന്‍ ബാക്കി ആറ് ഫലം കൂടി "
english_title: "Seven more Nipah samples were negative; Now there are six more results to know"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/148186/seven-more-nipah-samples-were-negative-now-there-are-six-more-results-to-know"
published_at: "2023-09-22T12:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650d4297b9fef_1_veena.JPG"
keywords: []
---

# #Nipah | നിപ ഏഴ് സാമ്പിളുകള്‍ കൂടി നെഗറ്റീവ്; ഇനി അറിയാന്‍ ബാക്കി ആറ് ഫലം കൂടി 

> **Lead Summary:** **പേരാമ്പ്ര: **നിപ സംശയത്തില്‍ പരിശോധനയ്ക്ക് അയച്ചതില്‍ ഇനി അറിയാന്‍ ബാക്കി ആറ് ഫലം കൂടി.

## Article Content

**പേരാമ്പ്ര: **നിപ സംശയത്തില്‍ പരിശോധനയ്ക്ക് അയച്ചതില്‍ ഇനി അറിയാന്‍ ബാക്കി ആറ് ഫലം കൂടി.

ഇന്നലെ പരിശോധനയ്ക്കയച്ച 7 സാമ്പിളുകളില്‍ പരിശോധനാ ഫലം ലഭിച്ചതില്‍ 7 എണ്ണവും നെഗറ്റീവാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

6 സാമ്പിളുകളുടെ ഫലം കൂടി വരാനുണ്ട്. ഇതുവരെ 365 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സമ്പര്‍ക്കപ്പട്ടികയിലുള്ള 981 പേരാണ് ഐസൊലേഷനിലുള്ളത്.

ചികിത്സയിലുള്ള 9 വയസുകാരന്റെ ആരോഗ്യനില കൂടുതല്‍ മെച്ചപ്പെട്ടു. ചികിത്സയിലുള്ള മറ്റുള്ളവരുടേയും ആരോഗ്യനില തൃപ്തികരമാണ്.

നിപ പ്രതിരോധത്തിന്റെ ഭാഗമായി രാവിലെ കോര്‍ കമ്മിറ്റി യോഗം ചേര്‍ന്നു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി യോഗത്തില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/148186/seven-more-nipah-samples-were-negative-now-there-are-six-more-results-to-know)