---
title: "പി.വി മനോജ് കുമാറിന് പേരാമ്പ്ര ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളുടെ ആദരവ് "
english_title: "PV Manoj Kumar was honored by the members of the Perambra Gram Panchayath Management Committee"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/148211/pv-manoj-kumar-was-honored-by-the-members-of-the-perambra-gram-panchayath-management-committee"
published_at: "2023-09-22T15:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650d608edc7f8_1_ayuw.JPG"
keywords: []
---

# പി.വി മനോജ് കുമാറിന് പേരാമ്പ്ര ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളുടെ ആദരവ് 

> **Lead Summary:** **പേരാമ്പ്ര: **നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആരോഗ്യ മന്ത്രിയുടെ പ്രത്യേക അഭിനന്ദനങ്ങള്‍ നേടിയ പേരാമ്പ്ര ബ്ലോക്ക് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പി.വി. മനോജ് കുമാറിനെ പേരാമ്പ്ര ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍ ആദരിച്ചു.

## Article Content

**പേരാമ്പ്ര: **നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആരോഗ്യ മന്ത്രിയുടെ പ്രത്യേക അഭിനന്ദനങ്ങള്‍ നേടിയ പേരാമ്പ്ര ബ്ലോക്ക് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പി.വി. മനോജ് കുമാറിനെ പേരാമ്പ്ര ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍ ആദരിച്ചു.

പേരാമ്പ്ര ബ്ലോക്ക് ഹെല്‍ത്ത് സൂപ്പര്‍വൈസറും, നെസ്റ്റ് ഡയരക്ടറുമാണ് പി.വി. മനോജ് കുമാര്‍.

സ്വകാര്യ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട മരുതോങ്കര സ്വദേശികളയാ രണ്ട് കുട്ടികളുടെ ആരോഗ്യനിലയില്‍ സംശയം തോന്നിയ പി.വി. മനോജ് കുമാര്‍ ജില്ലാ സര്‍വയലന്‍സ് ഓഫീസര്‍ ഡോ: ലതികയ്ക്ക് നല്‍കി വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രദേശത്ത് നിരീക്ഷണവും പരിശോധനയും കര്‍ശനമാക്കിയത്.

നിപ പ്രതിരോധത്തിന് അദ്ദേഹം നടത്തിയ പ്രവര്‍ത്തനമാണ് രോഗ വ്യാപനം തടയാന്‍ ആരോഗ്യ വകുപ്പിനെ സഹായിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ് ഉപഹാരം കൈമാറി.

ഗ്രാമപഞ്ചായത്തംഗങ്ങളായ കെ. നഫീസ, കെ.കെ. പ്രേമന്‍, ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ പി.കെ. ശരിത്ത് കുമാര്‍, ജെഎച്ച്‌ഐ അബ്ദുള്‍ അസീസ് എന്നിവരും ഒപ്പം ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/148211/pv-manoj-kumar-was-honored-by-the-members-of-the-perambra-gram-panchayath-management-committee)