---
title: "പേരാമ്പ്രയിൽ തെരുവ് നായകൾ പെരുകുന്നു "
english_title: "Stray dogs proliferate in Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/148236/stray-dogs-proliferate-in-perambra"
published_at: "2023-09-22T17:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650d8b070812f_1_dogg.JPG"
keywords: []
---

# പേരാമ്പ്രയിൽ തെരുവ് നായകൾ പെരുകുന്നു 

> **Lead Summary:** **പേരാമ്പ്ര : **പേരാമ്പ്ര പട്ടണത്തിൽ തെരുവ് നായകൾ പെരുകുന്നു. പേരാമ്പ്രയുടെ സമീപ പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ തെരുവ് നായയുടെ അക്രമണങ്ങളിൽ ആളുകൾക്കും വളർത്തുമൃഗ ങ്ങൾക്കും പരുക്കേറ്റിരുന്നു.

## Article Content

**പേരാമ്പ്ര : **പേരാമ്പ്ര പട്ടണത്തിൽ തെരുവ് നായകൾ പെരുകുന്നു. പേരാമ്പ്രയുടെ സമീപ പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ തെരുവ് നായയുടെ അക്രമണങ്ങളിൽ ആളുകൾക്കും വളർത്തുമൃഗ ങ്ങൾക്കും പരുക്കേറ്റിരുന്നു.

പട്ടണത്തിൽ പ്രധാന സ്ഥലങ്ങളിലെല്ലാം കൂട്ടമായി തെരുവ് നായകൾ വിഹരിക്കുന്നു. ഫുട് പാത്തുകളിലും മറ്റ് ഇടവഴികളിലും നായകളുടെ ശല്യം മൂലം കാൽനടയാത്രക്കാർ ബുദ്ധിമുട്ടുകയാണ്.

പട്ടണത്തിൽ മാർക്കറ്റ് പരിസരം, ബസ് സ്റ്റാന്റ് പരിസരം, മേപ്പയ്യൂർ റോഡ്, ഹൈസ്കൂൾ റോഡ്, ജൂബിലി റോഡ്, ചെമ്പ്ര റോഡ്, ബൈപ്പാസ് ലിങ്ക് റോഡ്, ചേനോളി റോഡ്, പൈതോത്ത് റോഡ്, കോർട്ട് റോഡ് തുടങ്ങിയ ഇടങ്ങളിലെല്ലാം നായകളെ കൂട്ടമായി കാണുന്നു.

സ്ക്കൂൾ കോളെജ് വിദ്യാർത്ഥികൾ മറ്റ് വഴി യാത്രക്കാർ എന്നിവരെല്ലാം നായകളെ പേടിച്ചാണ് നടന്ന് പോവുന്നത്. മാർക്കറ്റിലും ടാക്സി സ്റ്റാന്റിന് സമീപവും ബസ് കാത്ത് നിൽക്കുന്നവർക്കും ഇവറ്റകൾ ശല്യമാവുന്നു.

പേടിയോടെയാണ് യാത്രികർ ബസ് കാത്തു നിൽക്കുന്നത്. നായകളുടെ ശല്യം വ്യാപാര സ്ഥാപനങ്ങളിലും ഉണ്ടാവുന്നുണ്ട്. നായകൾ കൂട്ടമായി കെട്ടിടങ്ങളിൽ കയറി ഉലാത്തുകയാണ്.

കെട്ടിടത്തിന്റെ മുകൾ നിലകളിൽ വരെ നായകൾ കയറിപ്പോവുന്നു. കെട്ടിടങ്ങളുടെ ടെറസുകളാണ് ഇവരുടെ താവളം. ഇതുകാരണം വ്യാപാര സ്ഥാപനങ്ങളിലെത്തുന്നവർക്കും ജീവനക്കാർക്കും ഭീഷണിയാവുന്നു. തെരുവ് നായകളെ നിയന്ത്രിക്കാൻ സർക്കാർ വന്ധ്യകരണം ഉൾപ്പെടെയുള്ള പദ്ധതികൾ നടപ്പിലാക്കിയിട്ടും നായകളുടെ എണ്ണത്തിൽ കുറവില്ലെന്ന് മാത്രമല്ല വർദ്ധിക്കുകയും ചെയ്തു.

തെരുവിലെ നായകൾ പെറ്റുപെരുകുന്നതോടൊപ്പം വളർത്തു നായകളെ തെരുവുകളിൽ ഉപേക്ഷിക്കുന്നതായും സൂചനയുണ്ട്. തെരുവുനായകൾ അക്രമകാരി കളാവുന്ന സാഹചര്യത്തിൽ ഇവയെ നിയന്ത്രിക്കാനാവശ്യമായ നടപടികൾ അധികാരികൾ സ്വീകരിക്കണമെന്ന് വ്യാപാരികളും ജീവനക്കാരും ആവശ്യപ്പെട്ടു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/148236/stray-dogs-proliferate-in-perambra)